search

‘പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ വിവരിക്കുക’; തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്

LHC0088 3 hour(s) ago views 769
  



തിരുവനന്തപുരം ∙ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ പുറത്ത്. 2025 ഒക്ടോബർ 22ന് സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. സർവേയുമായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പ്രാധാന്യം അർഹിക്കുന്നത്. ശബ്ദരേഖയുടെ പൂർണരൂപം.
What you should read next

  • സർക്കാർ ഫണ്ട് ഉപയോഗിച്ച ‘നവകേരള സർവേ’ നിയമവിരുദ്ധം: റദ്ദാക്കി ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


‘‘അവർക്ക് വികസനവുമായി ബന്ധപ്പെട്ട അഭിപ്രായമുണ്ടാകും. ആ അഭിപ്രായങ്ങൾ കേൾക്കാനാണ് നമ്മൾ പോകുന്നത്. അതാണ് നമ്മുടെ ദൗത്യം. അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ആ ദൗത്യം നിർവഹിക്കാൻ വേണ്ടി ചെല്ലുമ്പോൾ നിലവിലുള്ളതിനെപ്പറ്റി ഒരുപാട് സംശയങ്ങളും അഭിപ്രായങ്ങളും അവർ പ്രകടിപ്പിച്ചെന്ന് വരും. അതുകേട്ട് വിശദീകരണം കൊടുക്കാതെ വരാൻ പാടില്ല. എല്ലാ കാര്യങ്ങൾക്കും വിശദമായി വിശദീകരണം കൊടുക്കാൻ കഴിയും.

ഇപ്പോൾ 10 വർഷമായി ഇവിടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുകയാണ്. ഇനി വീണ്ടും അത് തുടരണമോ ? ഇവിടെ സാധാരണഗതിയിൽ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ ആ സർക്കാരിനെതിരെയുള്ള ഒരു ഭരണവിരുദ്ധ വികാരം നാട്ടിൽ സ്വാഭാവികമായിട്ടുണ്ടാവും. പക്ഷേ കേരളത്തിലെ ഒരു പ്രത്യേകത നാട്ടിലിറങ്ങിയാൽ കാണാം. നിങ്ങളുടെ വൊളന്റിയർമാരും ഇറങ്ങാൻ പോവുകയാണല്ലോ. അപ്പോൾ അവർക്കെല്ലാവർക്കും ബോധ്യപ്പെടും. ഒരു തരത്തിലുള്ള ഭരണവിരുദ്ധ വികാരവും നാട്ടിൽ നിലനിൽക്കുന്നില്ല എന്നുള്ളതാണ് യഥാർഥ വസ്തുത.
What you should read next

  • നല്ല കാര്യങ്ങൾ തമസ്കരിക്കാൻ ശ്രമം; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


മാത്രമല്ല എന്തുകൊണ്ടാണ് തുടർഭരണം വേണം എന്ന് പറയുന്നത്. നമ്മുടെ നാടിന്റെ നേട്ടങ്ങൾ സംരക്ഷിക്കണം. കൂടുതൽ നല്ല രീതിയിലേക്ക് നാടിനെ ഉയർത്തണം. അതിനു തുടർഭരണം ആവശ്യമാണ്. അല്ലെങ്കിൽ നാട് പുറകോട്ട് പോവുകയാണ് ചെയ്യുക. മുൻകാലങ്ങളിലെ അനുഭവം അതാണ്. 2021ലെ തുടർ‍ഭരണത്തിന്റെ ഭാഗമായി നല്ലനിലയ്ക്ക് നമുക്ക് മുന്നോട്ട് പോകാനായിട്ടുണ്ട്. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. 2031 ആകുമ്പോഴേക്കും കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് ഒരു പ്രത്യേക നിലയിലേക്ക് സംസ്ഥാനം എത്തുകയാണ്. നല്ല രീതിയിലേക്ക് അഭിവൃത്തി പ്രാപിക്കാൻ കഴിയണം. അതിന്റെ ഭാഗമായുള്ള നല്ല മാറ്റം കേരളത്തിൽ സംഭവിക്കണം. അതിനു നമ്മൾ സാധാരണ പറയുന്നത് നവ കേരളം എന്നത് നമ്മുടെ നാടിന്റെ ജീവിത നിലവാരത്തിൽ വരുന്ന മാറ്റമാണ്. എല്ലാവർക്കും ആ മാറ്റം അനുഭവപ്പെടണം. അതിൽ വികസിത രാഷ്ട്രങ്ങളുടെ മധ്യവരുമായ വർഗത്തിന്റെ ജീവിത നിലവാരത്തോതിലേക്ക് കേരളത്തിന്റെ ജീവിത നിലവാരത്തോത് ഉയർത്തുക. ഇതാണ് നമ്മുടെ ലക്ഷ്യം. ADVERTISEMENT Go AD-FREE

നല്ല മുന്നേറ്റം നമുക്കുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതുപോരാ ഇനിയും മുന്നേറേണ്ടതായിട്ടുണ്ട്. ആ മുന്നേറ്റത്തിന് ഒരു തുടർഭരണം എന്നത് ഒഴിച്ചുകൂടാത്തതാണ്. ഇതുകൂടി നമ്മുടെ പോകുന്ന ആളുകളുടെ മനസ്സിൽ ഉണ്ടാവണം. വലിയൊരു ദൗത്യമാണ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് ഈ പോകുന്ന വളണ്ടിയർമാർ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയവാരകണമെന്നില്ല. കുറച്ചുപേർ മാത്രമേ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുകയുള്ളു. പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു വിവരിക്കുക അതാണ് അവർ ചെയ്യേണ്ട കാര്യം. ചിലരെങ്കിലും പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചെന്നു വരും. അതിൽ കുടുങ്ങാതെ ശാന്തമായി കാര്യങ്ങൾ വിശദീകരിച്ചു വരാൻ നമുക്ക് സാധിക്കണം. ഇത്രയുമാണ് ഈ ഘട്ടത്തിൽ എനിക്കു പറയാനുള്ളത്’’ – മുഖ്യമന്ത്രി പറയുന്നു.

∙ ഇതുവരെ കയറിയത് 6 ലക്ഷം വീട്ടിൽ

സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കുന്നതിനു മുൻപേ പൊളിഞ്ഞിരുന്നു. 85 ലക്ഷം വീടുകൾ കയറാൻ ലക്ഷ്യമിട്ടതിൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം കയറിയത് 6 ലക്ഷം വീട്ടിൽ മാത്രം. രണ്ടുമാസത്തെ സർവേ കാലാവധി 10 ദിവസത്തിനകം തീരുമെന്നിരിക്കെ പരമാവധി 10 ലക്ഷം വീട്ടിൽ കയറി സർവേ അവസാനിപ്പിക്കാൻ ആലോചിച്ച ഘട്ടത്തിലാണ് ഹൈക്കോടതി വിധി വന്നത്. പ്രതിഫലം നൽകാതെ 85,000 വൊളന്റിയർമാരെ ഉപയോഗിച്ച് 85 ലക്ഷം വീടുകൾ കയറാനായിരുന്നു സർക്കാർ പദ്ധതിയിട്ടത്. ജനുവരി ഒന്നിന് ആരംഭിച്ച ഗൃഹസന്ദർശനം ജനുവരി 30നു പൂർത്തിയാക്കാനും പിന്നീട് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തി റിപ്പോർട്ട് സമാഹരിച്ച് ഫെബ്രുവരി 28ന് അകം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിനു (ഐഎംജി) കൈമാറാനുമായിരുന്നു തീരുമാനം. എന്നാൽ, വളന്റിയർ പരിശീലനം ആരംഭിച്ചതു തന്നെ ജനുവരി ഒന്നിനു ശേഷമാണ്. ലഭിച്ചത് 45,000 വൊളന്റിയർമാരെ മാത്രം. ജനുവരി 30ന് തീർക്കേണ്ടിയിരുന്ന ഗൃഹസന്ദർശനത്തിന്റെ സമയം നീട്ടി നൽകിയിട്ടും കഴിഞ്ഞ ഒന്നര മാസത്തിനിടെ 6 ലക്ഷം വീട്ടിലേ കയറാനായുള്ളൂ. ഓട്ടോ സ്റ്റാൻഡ്, പാടശേഖര സമിതി, കുടുംബശ്രീ യൂണിറ്റ് എന്നിങ്ങനെയുള്ള ഫോക്കസ് ഗ്രൂപ്പുകളിലെ ചർച്ച പതിനയ്യായിരത്തോളം ലക്ഷ്യമിട്ടതിൽ ഇന്നലെ വരെ കഴിഞ്ഞത് 7250 മാത്രം. ഇത്രയും കൂട്ടായ്മകളിലായി 1.30 ലക്ഷം പേർ പങ്കെടുത്തു. ADVERTISEMENT Go AD-FREE

തദ്ദേശതിരഞ്ഞെടുപ്പു കാരണം പരിശീലനം കൊടുക്കാനാകാതെ വന്നതും കേസിൽ തീരുമാനം എന്തായിരിക്കുമെന്നു സംശയിച്ചതും പ്രതിബന്ധമായെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാ‍ൽ, മിക്കയിടത്തും ആവശ്യത്തിന് വൊളന്റിയർമാരെ കിട്ടിയില്ലെന്നതും വേതനമില്ലാത്തതിനാൽ പലരും വിട്ടുനിന്നതും തിരിച്ചടിച്ചു. ശേഖരിച്ച വിവരങ്ങൾ തുറന്നു പരിശോധിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ യോഗം ചേരാനിരിക്കെയാണു കോടതി വിധി.
What you should read next

  • ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


പിആർഡിയുടെ പ്രത്യേക പ്രചാരണ ഫണ്ട് എന്ന ശീർഷകത്തിൽ 20 കോടി രൂപ നീക്കിവച്ചതിൽ ഏതാണ്ട് മുഴുവൻ തുകയും അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലയ്ക്ക് 5 ലക്ഷം വീതം 70 ലക്ഷം രൂപയാണ് ഇതുവരെ പരിശീലനത്തിനായി ജില്ലകളിലേക്കു നൽകിയത്. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ തയാറാക്കാനും പ്രചാരണം നൽകാനും പണം ചെലവിട്ടു. ഹൈക്കോടതി സർവേ തടഞ്ഞതോടെ ഇതുവരെ മുടക്കിയ പണം പാഴായി. ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകാനാണു സർക്കാരിന്റെ തീരുമാനം. ADVERTISEMENT GO AD-FREE
Just in
JUST IN


  • 39 SECONDS AGO   LIVE ‘പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ വിവരിക്കുക’; തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് Latest News
      

         
    •   
         
    •   
        
       

  • 17 MINUTES AGO   കുനമ്പാടം അവഗണനയുടെ നിലയില്ലാക്കയം; റോഡില്ലാത്തതിനാൽ കല്യാണങ്ങൾ നടക്കുന്നില്ല, ലോൺ ലഭിക്കുന്നില്ല Malappuram
      

         
    •   
         
    •   
        
       

  • 21 MINUTES AGO   തർക്കം പറഞ്ഞുതീർക്കാൻ എന്നു പറഞ്ഞ് വിളിച്ചു വരുത്തി ഗുണ്ടാസംഘങ്ങൾ തമ്മിലടിച്ചു; പന്നിപ്പടക്കമേറ്: അറസ്റ്റിലായത് 12 പേർ Thrissur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Leaked Audio Reveals CM\“s Stance on Navakerala Survey\“s Political Intent: Navakerala Survey\“s true aim is to secure a second term for the ruling party, as revealed by Chief Minister Pinarayi Vijayan in a leaked audio recording. This revelation comes after the Kerala High Court had previously stayed the survey, highlighting significant issues with its execution and objectives.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161777