search

ബംഗ്ലദേശ് പ്രധാനമന്ത്രിക്ക് ഇന്ത്യാ സന്ദർശനത്തിന് ക്ഷണം; മോദിയുടെ ക്ഷണപത്രിക കൈമാറി ലോക്സഭാ സ്പീക്കർ

Chikheang 3 hour(s) ago views 464
  



ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ഇന്ത്യയിലേക്ക് സന്ദർശനത്തിനു ക്ഷണം. ഇന്ത്യയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ലോക്സഭാ സ്പീക്കർ ഓം ബിർലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപത്രിക താരിഖ് റഹ്മാന് കൈമാറിയത്. ഫെബ്രുവരി 12 ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴും ബിഎൻപി നേതാവ് താരിഖ് റഹ്മാന് മോദി ആശംസകൾ നേർന്നിരുന്നു.
What you should read next

  • ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കം? യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം ചർച്ചയാകുന്നു Latest News
      

         
    •   
         
    •   
        
       


“ബംഗ്ലദേശ് പ്രധാനമന്ത്രിയുമായി ക്രിയാത്മകമായ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി റഹ്മാന് ആശംസകൾ അറിയിച്ചുകൊണ്ടും എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടും പ്രധാനമന്ത്രിയുടെ കത്ത് ഞാൻ കൈമാറി.” - ലോക്സഭാ സ്പീക്കർ ഓം ബിർല എക്സിൽ കുറിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ബിഎൻപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. റഹ്മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയിൽ ആകെ 50 അംഗങ്ങളാണുള്ളത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 17 പേർ ആദ്യമായിട്ടാണ് മന്ത്രിമാരാകുന്നത്. യുവാക്കൾക്കു ക്യാബിനറ്റിലും അർഹമായ പ്രാതിനിധ്യം ലഭിച്ചു.
What you should read next

  • എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസം; ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണം-കോൺഗ്രസ് വേദിയിൽ പ്രേംകുമാർ Latest News
      

         
    •   
         
    •   
        
       


നേരത്തേ പാർലമെന്ററി നേതാവായി താരിഖ് റഹ്മാനെ ബിഎൻപി തിരഞ്ഞെടുത്തിരുന്നു. ബംഗ്ലദേശ് പാർലമെന്റിലെ 297 സീറ്റുകളിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരം നേടിയത്. പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകിയ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച രാജിവച്ചിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 37 SECONDS AGO   സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം Latest News
      

         
    •   
         
    •   
        
       

  • 37 SECONDS AGO   \“വിഎസിനു വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് തനിക്കും കിട്ടി\“: യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ സുരേഷ് Latest News
      

         
    •   
         
    •   
        
       

  • 37 SECONDS AGO   ബംഗ്ലദേശ് പ്രധാനമന്ത്രിക്ക് ഇന്ത്യാ സന്ദർശനത്തിന് ക്ഷണം; മോദിയുടെ ക്ഷണപത്രിക കൈമാറി ലോക്സഭാ സ്പീക്കർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Invitation to visit India: Prime Minister Narendra Modi on Tuesday extended a warm invitation to Bangladesh Nationalist Party (BNP) Chairman and newly appointed Prime Minister of Bangladesh, Tarique Rahman, to visit India at a mutually convenient time.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163481