തൊടുപുഴ ∙ സ്വന്തം വീടുകളിൽനിന്നും അയൽവീടുകളിൽനിന്നുമുള്ള സ്വകാര്യദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽക്കുന്ന സംഘം സംസ്ഥാനത്തു സജീവം. പല ജില്ലകളിൽനിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സൈബർഡോം അന്വേഷണം തുടങ്ങി. സ്ത്രീകളറിയാതെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയാണ് ഗ്രൂപ്പുകളിൽ പങ്കുവച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. പണത്തിനും അല്ലാതെയും ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നവർ ഉണ്ടെന്ന് അധികൃതർ പറയുന്നു.
What you should read next
പ്രണയദിനത്തിൽ ഒരുമിച്ച് അത്താഴം, പിന്നാലെ കഴുത്തറുത്ത് കൊലപാതകം; ഭർത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ് Latest News
സ്വകാര്യത കൂടുതൽ ലഭ്യമാക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് ടെലിഗ്രാമിലാണ് ഇത്തരം ഗ്രൂപ്പുകൾ കൂടുതലുള്ളത്. ഗ്രൂപ്പ് ചാറ്റുകൾക്കിടയിൽ വീട്ടിലെ സ്ത്രീകളുടെ ലൈവ് ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയും അതിലുള്ള കുറച്ചുപേരെങ്കിലും ഷെയർ ചെയ്യുകയും ചെയ്യുന്നു. ബെഡ്‌റൂമിലും അടുക്കളയിലും വസ്ത്രം മാറുന്ന ഇടങ്ങളിലും മൊബൈൽ ക്യാമറകൾ ഒളിപ്പിച്ചുവച്ചും ചിത്രീകരിച്ചു വിൽക്കുന്നവരുമുണ്ട്. ഓപറേഷൻ പി–ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ പലരുടെയും ഫോണുകളിൽനിന്നു സ്വകാര്യ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.
What you should read next
എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസം; ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണം-കോൺഗ്രസ് വേദിയിൽ പ്രേംകുമാർ Latest News
പങ്കുവച്ച ചിത്രങ്ങളിൽ ചിലത് എഐ ഉപയോഗിച്ച് തയാറാക്കിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങളിലുള്ള സ്ത്രീകൾ സൗഹൃദം പങ്കുവയ്ക്കാൻ തയാറുള്ളവരാണെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളുണ്ടെങ്കിലും ഇത്തരത്തിൽ പറ്റിക്കപ്പെടുന്നവർ പലപ്പോഴും പരാതിപ്പെടാറില്ല.
JUST IN
37 SECONDS AGO സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം Latest News
37 SECONDS AGO \“വിഎസിനു വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് തനിക്കും കിട്ടി\“: യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ സുരേഷ് Latest News
37 SECONDS AGO ബംഗ്ലദേശ് പ്രധാനമന്ത്രിക്ക് ഇന്ത്യാ സന്ദർശനത്തിന് ക്ഷണം; മോദിയുടെ ക്ഷണപത്രിക കൈമാറി ലോക്സഭാ സ്പീക്കർ Latest News
VIEW MORE
English Summary:
Private visuals: A gang that films private visuals from their own and neighbouring homes on phones and sells them in Telegram groups is active in the state. Following complaints received from several districts, the Cyberdome has launched an investigation.