പാലക്കാട്∙ കൊല്ലങ്കോട്ടെ \“അയ്യപ്പൻ ചേട്ടന്റെ കട\“യിലെ വിഭവങ്ങളെക്കുറിച്ച് പോസ്റ്റ് ഇട്ട് കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. ഹൃദയം സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിനീത് ശ്രീനിവാസൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെയാണ് കൊല്ലങ്കോട്ടെ, \“അയ്യപ്പൻ ചേട്ടന്റെ കട\“ പ്രശസ്തമാകുന്നത്. ധാരാളം വിഭവങ്ങൾ. മലമ്പുഴ ഡാമിൽ നിന്നുള്ള മീൻ. ചിക്കൻ കറിയും ബീഫ് കറിയും. ഊണിനും ചിക്കൻ കറിയും ബീഫ് കറിക്കും എല്ലാം 60 രൂപ മാത്രം! മീൻ വറുത്തതിന് മാത്രം 70 രൂപ! 9 പേർക്ക് മാത്രം ഇരിക്കാവുന്ന ഒരു ചായ്പ്പിൽ നിന്നും വിനീതിന്റെ പോസ്റ്റിനു ശേഷമാണ് കട വിപുലീകരിക്കപ്പെടുന്നത്.
പ്രശാന്ത് വാസുദേവ് പങ്കുവച്ച കുറിപ്പ് വായിക്കാം...
ഹൃദയത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിനീത് ശ്രീനിവാസൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെയാണ് കൊല്ലങ്കോട്ടെ , \“അയ്യപ്പൻ ചേട്ടൻറെ കട\“ അത്രയും ഫേമസ് ആകുന്നത്! ഇന്നലെ ഊണ് കഴിച്ചത് അവിടെ നിന്നായിരുന്നു.
ധാരാളം വിഭവങ്ങൾ!
മലമ്പുഴ ഡാമിൽ നിന്നുള്ള മീൻ. ചിക്കൻ കറിയും ബീഫ് കറിയും. ഊണിനും ചിക്കൻ കറിയും ബീഫ് കറിക്കും എല്ലാം 60 രൂപ മാത്രം! മീൻ വറുത്തതിന് മാത്രം 70 രൂപ! അതും ഈയിടെ കൂട്ടിയത്. രാവിലെയും ഉച്ചയ്ക്കും മാത്രമേ ഭക്ഷണമുള്ളൂ. എല്ലാത്തിനും നല്ല രുചിയുണ്ട്. പലപ്പോഴും കാത്തു നിൽക്കേണ്ടി വരും എന്ന് മാത്രം ! ഇന്നലെ അയ്യപ്പൻ ചേട്ടൻറെ മകൻ വിനുവുമായി സംസാരിച്ചു. കടയ്ക്ക് വർഷങ്ങളുടെ പ്രായമുണ്ട്. 9 പേർക്ക് മാത്രം ഇരിക്കാവുന്ന ഒരു ചായ്പ്പിൽ നിന്നും വിനീതിന്റെ പോസ്റ്റിനു ശേഷമാണ് കട വിപുലീകരിക്കപ്പെടുന്നത്. അതങ്ങനെയാണ്, ചിലരുടെ തലവരകൾ നിശ്ചയിക്കപ്പെടുന്ന രീതി! അയ്യപ്പൻ ചേട്ടന്റെ കടയിൽ ബംഗാളികളെ കണ്ടില്ല! എല്ലാം ചുറ്റുവട്ടത്തുള്ള മഹിളാരത്നങ്ങൾ തന്നെ! English Summary:
Ayyappan Chettan\“s Shop in Kollengode is a budget-friendly eatery that gained fame after being featured by director Vineeth Sreenivasan. The shop serves delicious local fare, including fish from the Malampuzha Dam, for as low as ₹60. |
|