search

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

cy520520 3 hour(s) ago views 912
  



തിരുവനന്തപുരം / കൊല്ലം ∙ നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.
What you should read next

  • വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും; ബിജെപി സീറ്റുകളിൽ ധാരണ Latest News
      

         
    •   
         
    •   
        
       


ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ‌ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്ന മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണ് ഇത്.
What you should read next

  • ലൈംഗിക ബന്ധത്തിനു വഴങ്ങിയില്ല; യുവതിയെ ക്രൂരമായി കൊന്നു, ആത്മാവിനോട് സംസാരിക്കാൻ ശ്രമം! Latest News
      

         
    •   
         
    •   
        
       


ഷാജിയുടെ ഭാര്യയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ട് മക്കളും കൂടെയുണ്ടായിരുന്നുവെങ്കിലും ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
JUST IN


  • 2 MINUTES AGO   വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   സർക്കാരിന് എതിരായ ആരോപണങ്ങൾ ചെറുക്കാൻ പിആർഡിയിൽ ക്യാപ്സൂൾ സംഘം Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   LIVE സമാധാന ചർച്ചകൾക്കിടെ ഇറാന്‍റെ സൈനിക അഭ്യാസം, ഹോർമുസിൽ ആശങ്ക; വിപണികൾ ജാഗ്രതയിൽ, ഇടിഞ്ഞ് സ്വർണം, ക്രൂഡ് ഓയിൽ \“കത്തി\“ Stock Market
      

         
    •   
         
    •   
        
       
VIEW MORE
English Summary:
food poisoning death: Food poisoning is suspected to be the cause of death for two family members in Nilamel yesterday. The deceased have been identified as Raseeda Beevi and her son-in-law, Shaji. The family, including the deceased, had eaten from a hotel in Vizhinjam, Thiruvananthapuram, yesterday. Four out of the six people who ate the food reported feeling unwell.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158867