search

പാർട്ടിയിൽ ‘കടിച്ചുതൂങ്ങാനില്ല’; യുഡിഎഫ് പ്രവേശം പ്ലാൻ ബി: ശശി ‘നിൽക്കുമോ പോകുമോ’?

LHC0088 3 hour(s) ago views 500
  



പാലക്കാട് ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽനിന്നു വിട്ടുനിന്ന സിപിഎം നേതാവും കെടിഡിസി അധ്യക്ഷനുമായ പി.കെ.ശശി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളാൽ വിട്ടുനിൽക്കുന്നു എന്നാണ് ശശി പറയുന്നതെങ്കിലും നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. യാത്രയിൽ പങ്കെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശശി മറുപടി നൽകിയിരുന്നില്ല.
What you should read next

  • പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; യുവതി പ്രവേശനത്തിൽ നിലപാട് ചോദിച്ച് കോടതി –പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       


പി.കെ.ശശിയും ജില്ലാ നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നുമുള്ള അഭ്യൂഹമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയ്ക്ക് മണ്ണാർക്കാട്ടു നൽകുന്ന സ്വീകരണത്തിൽ ശശിയുടെ അസാന്നിധ്യം ചർച്ചയാവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് ശശിയെ അനുകൂലിക്കുന്നവർക്കുള്ളത്. ഇതിനായി സംസ്ഥാന നേതൃത്വം മുൻകൈ എടുക്കുമെന്നും അവർ കണക്കു കൂട്ടുന്നു.  

എന്നാൽ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അതിനായുള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശശി അനുകൂലികൾ അസംതൃപ്തരുടെ കൂട്ടായ്മയ്ക്കു രൂപം നൽകി മുന്നോട്ടു പോകുന്നത്. നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്നാണ് കരുതുന്നത്. ശശിയുമായി പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ബ്രാഞ്ച് കമ്മിറ്റിയിൽത്തന്നെ ഇരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ ഒറ്റപ്പാലത്തു നടത്തിയ പരാമർശം, ശശിയെ വീണ്ടും നേതൃസ്ഥാനത്തേക്കു കൊണ്ടുവരാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. ഇത് ശശിയുടെ ക്യാംപിൽ നിരാശ പരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ കടിച്ചുതൂങ്ങി നിൽക്കുന്നതിനോട് ശശിയുടെ അനുകൂലികളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.  
What you should read next

  • അന്ന് പിണറായിയുടെ ഉച്ചഭക്ഷണം, പാവങ്ങളുടെ ‘ആഡംബരം’; പെട്ടെന്നുണ്ടാക്കാം, ചേരുവയും കുറവ്; ഒറോട്ടി ഹോട്ടലുകളിൽ ഹിറ്റ് ആകാൻ കാരണമുണ്ട്... Life +
      

         
    •   
         
    •   
        
       


പാർട്ടിയിൽ തുടരാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ നടപ്പാക്കാനുള്ള പ്ലാൻ ബിയാണ് യുഡിഎഫ് പ്രവേശനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന നവയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ ശശി പങ്കെടുത്ത് വിസ്മയം സൃഷ്ടിക്കുമെന്ന യുഡിഎഫ് പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഈ യാത്രയിലും ശശി പങ്കെടുക്കില്ല. തന്നെ തള്ളുമോ കൊള്ളുമോ എന്നതിലുള്ള സിപിഎം നിലപാട് വ്യക്തമായ ശേഷമേ ശശി അന്തിമ തീരുമാനമെ‌ടുക്കൂ എന്നുവേണം കരുതാൻ. ADVERTISEMENT Go AD-FREE
JUST IN


  • 32 MINUTES AGO   മകളും പെങ്ങളും നേർക്കുനേർ: കുടുംബപ്പോരിൽ ‘സ്വന്തം രക്ത’ത്തിന്റെ ചോര വീഴ്ത്തുമോ കിം? Latest News
      

         
    •   
         
    •   
        
       

  • 54 MINUTES AGO   പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; യുവതി പ്രവേശനത്തിൽ നിലപാട് ചോദിച്ച് കോടതി –പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 10 MINUTES AGO   1.5 കി മീ നീളം, 14 മീറ്റർ വീതി: കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിൽ; മാർച്ചിൽ പൂർത്തിയാകും Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
PK Sasi to UDF: Amid the unresolved discord between P.K. Sasi and the CPM district leadership, there are rumors that Sasi will switch to the UDF and contest as a UDF-backed independent in Ottapalam. It is against this backdrop that Sasi\“s absence from the reception for the state secretary\“s march in Mannarkkad is becoming a major point of discussion. Sasi\“s supporters hope that the issue will be resolved by including him in the district committee before the assembly elections. They also expect the state leadership to take the initiative for this. Joining the UDF is the \“Plan B\“ to be implemented if the circumstances do not allow him to continue in CPM. It is to be assumed that Sasi will make a final decision only after the CPI(M)\“s stance on whether to accept or reject him becomes clear.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160897