search

കർണാടക ആർടിസി ലഗേജ് ചാർജ് 15% കൂട്ടി; 30 കിലോ വരെ സൗജന്യം: മലയാളി യാത്രക്കാർക്ക് ചെലവേറും

LHC0088 3 hour(s) ago views 635
  



ബെംഗളൂരു ∙ കർണാടക ആർടിസി ബസുകളിൽ ലഗേജ് ചാർജ് 15% കൂട്ടി. യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതിൽ കൂടുതലുണ്ടെങ്കിൽ ചാർജ് ഈടാക്കും. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും. 2025 ൽ നടപ്പാക്കിയ ബസ് ടിക്കറ്റ് നിരക്കിന് ആനുപാതികമായാണ് ലഗേജ് ചാർജ് കൂട്ടിയത്. കേരളത്തിലേക്കുള്ള ബസുകളിലും വർധന ബാധകമായതിനാൽ മലയാളി യാത്രക്കാർക്കും ചെലവേറും.

വർധന 4 വർഷത്തിന് ശേഷം
യാത്രാ ടിക്കറ്റ് നിരക്ക് കൂട്ടുമ്പോൾ സാധാരണ ലഗേജ് നിരക്കും കൂട്ടാറുണ്ട്. എന്നാൽ, 2025 ജനുവരിയിൽ നിരക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചപ്പോൾ ലഗേജ് നിരക്ക് കൂട്ടിയിരുന്നില്ല. അതിനാൽ കഴിഞ്ഞ ഒരുവർഷത്തെ കൂടി കണക്കാക്കിയാണ് നിരക്ക് വർധിപ്പിച്ചതെന്ന് കർണാടക ആർടിസി വ്യക്തമാക്കി. 2021 ഡിസംബറിലായിരുന്നു അവസാനമായി ലഗേജ് നിരക്ക് വർധിപ്പിച്ചത്.

ചാർജ് വർധന ഇങ്ങനെ
സ്റ്റേജുകൾ അടിസ്ഥാനമാക്കിയാണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. കർണാടക ആർടിസിയിൽ 6 കിലോമീറ്ററാണ് ഒരു സ്റ്റേജായി കണക്കാക്കുന്നത്. ഇതുപ്രകാരമുള്ള ചാർജ് വർധന ഇങ്ങനെ– 1 –5 സ്റ്റേജുകൾ 6 രൂപ, 6–10 സ്റ്റേജുകൾ 12 രൂപ, 11–15 സ്റ്റേജുകൾ 20 രൂപ, 16– 20 സ്റ്റേജുകൾ 25 രൂപ, 21–50 സ്റ്റേജുകൾക്ക് 28 രൂപ മുതൽ 50 രൂപ വരെ, 51 –55 സ്റ്റേജുകൾക്ക് 54 രൂപ, 156–160 സ്റ്റേജുകൾക്ക് 145 രൂപ. English Summary:
Karnataka RTC has increased its luggage charges by 15%, a move that will affect Malayali travelers going to Kerala. This revision, effective immediately, aligns luggage fees with bus ticket price hikes implemented in 2025.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160720