search

കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും നടപടിയുമായി ഡൽഹി സർക്കാർ; മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കും

deltin33 1 hour(s) ago views 606
  



ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിയുമായി സർക്കാർ. പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തതും റോ‍ഡിൽ ഓടുന്നതുമായ കാലാവധി കഴിഞ്ഞ വാഹനങ്ങൾ മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുമെന്നു ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമാണു നീക്കം.  

നടപടി എന്തെല്ലാം ?
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ (ഇഒവി) ആയി തരംതിരിച്ചിട്ടുണ്ട്. ബിഎസ്-III അല്ലെങ്കിൽ അതിലും കുറഞ്ഞ എമിഷൻ മാനദണ്ഡങ്ങളുമുള്ള വാഹനങ്ങളും ഇഒവി പരിധിയിൽ വരും.  

ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ ഓടുന്ന ഇഒവി വാഹനങ്ങൾ നിയമപ്രകാരം മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുകയും പൊളിച്ചുമാറ്റുകയും ചെയ്യുമെന്നു ഗതാഗത വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. പഴയ വാഹനങ്ങളുടെ ഉടമകളോട് നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (NOC) നേടാനും അവരുടെ വാഹനങ്ങൾ നഗരത്തിനു പുറത്തേക്കു മാറ്റാനും ഗതാഗത വകുപ്പ് അഭ്യർഥിച്ചു. ഇഒവി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി പ്രത്യേക സ്ക്വാഡുകളെ വിന്യസിക്കുമെന്നും അറിയിപ്പുണ്ട്. English Summary:
End of life vehicles in Delhi will be impounded without prior notice as part of stricter pollution control measures. This initiative targets diesel vehicles over 10 years old and petrol vehicles over 15 years old, including those with BS-III or lower emission standards.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471896