search

ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; സുരക്ഷ ഉറപ്പാക്കി പൊലീസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

LHC0088 Yesterday 22:36 views 774
  

  



കൊച്ചി ∙ നാളെ മഹാശിവരാത്രി. പിതൃകർമങ്ങൾക്കായി ജനലക്ഷങ്ങൾ ഒന്നുചേരുന്ന മഹാശിവരാത്രി ആഘോഷത്തിനൊരുങ്ങി ആലുവ മണപ്പുറം. ശിവരാത്രിയെ വരവേൽക്കാൻ പെരിയാറിന്റെ കരയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് അർധരാത്രിയോടെ ശിവരാത്രി ആരംഭിക്കുന്നതിനാൽ ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്ന് മണപ്പുറം മഹാദേവ ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാൽ അന്നു വാവുബലി തർപ്പണവും നടത്താം.  
What you should read next

  • ‘സാഹചര്യം ഗുരുതരം: കേരളത്തിൽ വേനൽ കൂടുന്നു, ശൈത്യകാലം ചുരുങ്ങുന്നു; വരാനിരിക്കുന്നത് വലിയ പ്രതിസന്ധി’ Latest News
      

         
    •   
         
    •   
        
       


നാളെ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔപചാരികമായി ബലിതർപ്പണം തുടങ്ങുക. പുഴയോരത്തെ ബലിത്തറകളിൽ പുരോഹിതന്മാരുടെ നേതൃത്വത്തിൽ അതിനു മുൻപേ പിതൃകർമങ്ങൾ ആരംഭിക്കും. 110 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. ശിവരാത്രിയോട് അനുബന്ധിച്ച് നാളെ വൈകിട്ടു 4 മുതൽ തിങ്കളാഴ്ച പകൽ 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.   ആലുവ മണപ്പുറം. (ചിത്രം∙ മനോരമ)

മണപ്പുറത്ത് എത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ശിവരാത്രി ആഘോഷം. രാത്രി ഉറക്കമൊഴിയുന്നവർക്ക് അന്നദാനം നൽകും. ബലിതർപ്പണത്തിന് 100 രൂപയാണ് ദേവസ്വം ബോർഡിന്റെ നിരക്ക്. മണപ്പുറത്തേക്ക് കെഎസ്ആർടിസി 210 സ്പെഷൽ ബസ് സർവീസ് നടത്തും. രാത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും സ്പെഷൽ ട്രെയിൻ സർവീസും ഉണ്ടാകും.

∙ ഗതാഗത നിയന്ത്രണങ്ങൾ

നാളെ വൈകിട്ട് 4 മണി മുതൽ 16 ന് ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരത്തും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  

മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണം. മണപ്പുറത്ത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം മൈതാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. (വൺ വേ ട്രാഫിക്ക് ആയിരിക്കും). മണപ്പുറം ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. (വൺ വേ ട്രാഫിക്ക്).  

തോട്ടയ്ക്കാട്ടുക്കര ജംക്‌ഷനിൽ നിന്നും മണപ്പുറത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന സർവീസ് ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല, യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകണം. എറണാകുളം ഭാഗത്ത് നിന്നും എൻ എച്ച് വഴി ആലുവയ്ക്ക് വരുന്ന സ്വകാര്യ ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും തിരികെ ബാങ്ക് ജംക്‌ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.  

എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാഡിൽ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തേണ്ടതും തിരികെ ബാങ്ക് ജംക്‌ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണ്.

പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ, പസ് ജംക്​ഷൻ വഴി ആലുവ മഹാത്മ ഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നും തിരികെ സർവീസ് നടത്തേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ ഡിപിഒ ജംക്​ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവ്വീസ് റോഡിലൂടെ പുളിഞ്ചോട് ജംക്​ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ പമ്പ് ജംക്​ഷൻ വഴി തിരികെ പോകേണ്ടതാണ്. ADVERTISEMENT Go AD-FREE

നാളെ രാത്രി 8 മുതൽ 16 ഉച്ചക്ക് 2 മണി വരെ ബാങ്ക് കവല മുതൽ മഹാത്മ ഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാഹന ഗതാഗതം അനുവദിക്കില്ല. 15 രാത്രി 8 മുതൽ എൻഎച്ച് ഭാഗത്തു നിന്നും ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംക്​ഷനിലെത്തി കാരോത്തുകുഴി, ഗവ. ഹോസ്പിറ്റൽ വഴി പോകേണ്ടതാണ്.  

ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും മണപ്പുറത്തേയ്ക്ക് പാലത്തിലൂടെ മാത്രമേ സഞ്ചാരം അനുവദിച്ചിട്ടുള്ളു.

കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. നാളെ രാത്രി 10 മണി മുതൽ 16 പകൽ 10 മണി വരെ തൃശൂർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകണം. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ 15ന് രാത്രി 10 മണി മുതൽ 16 പകൽ 10 മണി വരെ കളമശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംക്​ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്. എൻ.എച്ചിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കുന്നതല്ല.  
What you should read next

  • കേരളത്തിലെ 160 കി.മീ വേഗ പാത: അനുമതി സർവേക്ക് മാത്രം; പദ്ധതികളിൽ കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് ബ്രിട്ടാസ് Latest News
      

         
    •   
         
    •   
        
       


∙ പാർക്കിങ് ക്രമീകരണങ്ങൾ

– മണപ്പുറത്ത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്കിങ്ങിനായി പ്രത്യേകം ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.  

– അങ്കമാലി, നോർത്ത് പറവൂർ, എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സെമിനാരിപ്പടിക്ക് സമീപം എൻ എച്ചിന് ഇരുവശത്തുമുള്ള വാഹന ടെസ്റ്റിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

– മണപ്പുറത്ത് വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്​ഷനു സമീപമുള്ള സെന്റ് ആൻസ് പള്ളിയുടെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.  

– പെരുമ്പാവൂർ, പൂക്കാട്ടുപ്പടി, ആലുവ, എറണാകുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വരുന്ന സ്വകാര്യ വാഹനങ്ങൾ ആലുവ പമ്പ് ജംക്​ഷനു സമീപമുള്ള ജീവാസ് സ്കൂൾ ഗ്രൗണ്ടിലും ആലുവ സിവിൽ സ്റ്റേഷനു സമീപം വരുന്ന ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും ഗുഡ് ഷെഡ് റോഡിനരികിലും പാർക്ക് ചെയ്യണം.  

– പറവൂർ, വരാപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യു.സി കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ADVERTISEMENT Go AD-FREE

– പെരുമ്പാവൂർ, എടത്തല, പൂക്കാട്ടുപടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആലുവ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലും ആലുവ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

– പാർക്കിങ് സൗജന്യമാണ്. അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

– പോലീസ് തയ്യാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിങ് ഗ്രൗണ്ടിന്റെ ലൊക്കേഷൻ ലഭിക്കും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിങ് ഗ്രൗണ്ട് തിരഞ്ഞെടുക്കാം.  

∙ മറ്റ് ക്രമീകരണങ്ങൾ

– ശിവരാത്രിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായും നടപടികൾ സ്വീകരിച്ചെന്ന് പൊലീസ് പറഞ്ഞു.  

– പാലസ് ഭാഗത്തുനിന്നും നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് പേകേണ്ടവർ പാലസിന് സമീപമുള്ള കൊട്ടാരം കടവ് റോഡ് വഴി പാലത്തിന്റെ കിഴക്കേ ട്രാക്കിലൂടെ മണപ്പുറത്തേക്ക് പോകണം. മണപ്പുറത്തു നിന്നും തിരികെ പോകേണ്ടവർ നടപ്പാലത്തിന്റെ പടിഞ്ഞാറേ ട്രാക്കു വഴിയും പോകണം. എന്നാൽ 15ന് രാത്രി 10 മണി മുതൽ തിരക്കു കൂടുതലുള്ള സമയങ്ങളിൽ മണപ്പുറത്തു നിന്നും തിരികെ പോകുന്നവർ നടപ്പാലത്തിന്റെ പടിഞ്ഞാറേ ട്രാക്കിലൂടെ വന്ന് പെരിയാറിന്റെ തീരത്തുള്ള റോഡിലൂടെ മുൻസിപ്പൽ പാർക്ക് റോഡ് വഴി പുറത്തേക്ക് പോകേണ്ടതാണ്.

– മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും 50 മീറ്റൽ ചുറ്റളവിൽ വഴിയോര കച്ചവടങ്ങൾ അനുവദിക്കില്ല.  

– കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തും.  

– ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും.  ADVERTISEMENT GO AD-FREE

– മോഷ്ടാക്കളേയും റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ സ്ക്വാഡ്.

– ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസ് ടീമിനെ വിന്യസിക്കും.

– ശിവരാത്രി മണപ്പുറവും പരിസരവും ഡ്രോൺ ക്യാമറ നിരീക്ഷണ വലയത്തില്‍.

– പ്രധാന ജംക്​ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ. കൂടാതെ വാച്ച് ടവറിലൂടെ പൊലീസ് നിരീക്ഷണം.
JUST IN


  • 3 MINUTES AGO   ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; സുരക്ഷ ഉറപ്പാക്കി പൊലീസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   ‘ചെന്നിത്തലയും സതീശനും പറയുമ്പോൾ ഇല്ലാത്ത പ്രശ്നം ഞാൻ മത്സരിക്കുമെന്ന് പറയുമ്പോൾ ഉണ്ടാകുന്നതെന്ത്?’ Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ഐറിഷ് ബാറ്റിങ് കരുത്തിൽ വമ്പൻ സ്കോർ, പൊരുതാതെ കീഴടങ്ങി ഒമാൻ; ഇംഗ്ലണ്ടിനും അനായാസ വിജയം Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Navigating Aluva During Mahashivratri: Traffic and Parking Guide
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159866