കൊച്ചി∙ രമേശ് ചെന്നിത്തല ഹരിപ്പാടും വി.ഡി.സതീശൻ പറവൂരും മത്സരിക്കുമെന്ന് പറയുമ്പോൾ പ്രശ്നമില്ലാത്തവർക്ക് താൻ പാലായിൽ മത്സരിക്കുമെന്ന് പറയുമ്പോൾ എന്താണ് പ്രശ്നമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. പാലായിൽ മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള വിവാദങ്ങൾക്കിടെയാണ് താൻ മത്സരരംഗത്തുണ്ടാകുമെന്ന കൃത്യമായ സൂചന ജോസ് കെ.മാണി നൽകിയത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ജോസ് കെ.മാണിയുടെ പരാമർശം.
What you should read next
‘റോഷി പറഞ്ഞത് സുഖിച്ചു; ഞാൻ മത്സരിക്കുമെന്ന് ഞാനെങ്ങനെ പറയും?’ Latest News
‘‘എന്റെ സുഹൃത്തും സഹോദരനുമായ റോഷി അഗസ്റ്റിൻ താൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുമെന്നാണ് പറഞ്ഞത്. അല്ലാതെ മത്സരിക്കേണ്ട എന്നല്ല. അത് ചിലർക്ക് പ്രശ്നമാണ്. രമേശ് ചെന്നിത്തല ഹരിപ്പാടും വി.ഡി.സതീശൻ പറവൂരും മത്സരിക്കുമെന്നു പറയുമ്പോൾ ഇവർക്കാർക്കും പ്രശ്നമില്ലല്ലോ. അപ്പോൾ ഞാൻ പാലായിൽ മത്സരിക്കുെമന്ന് പറയുമ്പോൾ എന്താണ് പ്രശ്നം? ഇതൊക്കെ വികസന മുന്നേറ്റ ജാഥയുടെ വിജയം കണ്ട് അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നതാണ്’’, ജോസ് കെ.മാണി പറഞ്ഞു. ഇതിനു പിന്നാലെ തന്നെ ലക്ഷ്യമിട്ടാണ് പുതുപ്പള്ളിയിലെ പോസ്റ്റർ പ്രശ്നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. താൻ മറുപടി പറയണമെന്നാണ് പറഞ്ഞത്. പിന്നെ പറഞ്ഞു ഒരു മാനസിക രോഗിയാണ് അത് ഒട്ടിച്ചത് എന്ന്. എന്നാൽ ഒട്ടിച്ച ആളല്ല, അത് ഒട്ടിക്കാൻ പറഞ്ഞുവിട്ടവരാണ് യഥാർഥ മാനസികരോഗിയെന്നും ജോസ് കെ.മാണി പറഞ്ഞു.
നേരത്തേ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. എന്നാൽ പാർട്ടി തീരുമാനിക്കും എന്നായിരുന്നു ജോസ്
കെ.മാണിയുടെ പ്രതികരണം. റോഷി തന്റെ വാക്കുകൾ ആവർത്തിച്ചതോടെ ഇരുവരും തമ്മിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാദങ്ങളും പുറത്തു വന്നു. എന്നാൽ റോഷി പറഞ്ഞത് താൻ മത്സരിക്കുമെന്നും അക്കാര്യം പാർട്ടി ചെയർമാനാണ് തീരുമാനിക്കേണ്ടത് എന്നുമാണെന്ന് ഇന്നു രാവിലെ ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരിപ്പാട് രമേശ് ചെന്നിത്തലയും പറവൂര് വി.ഡി.സതീശനും മത്സരിക്കുന്നതുപോലെ സ്വാഭാവിക കാര്യമാണ് താൻ പാലായിൽ മത്സരിക്കുന്നത് എന്നുമാണ് ജോസ് കെ.മാണി സൂചിപ്പിച്ചിരിക്കുന്നത്. ADVERTISEMENT Go AD-FREE
മന്ത്രി റോഷി അഗസ്റ്റിൻ, സിപിഎം നേതാക്കളും ജാഥാംഗങ്ങളുമായ കെ.െക.ഷൈലജ, പി.കെ.ബിജു, സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീശ് അടക്കമുള്ളവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
JUST IN
1 MINUTE AGO ‘ചെന്നിത്തലയും സതീശനും പറയുമ്പോൾ ഇല്ലാത്ത പ്രശ്നം ഞാൻ മത്സരിക്കുമെന്ന് പറയുമ്പോൾ ഉണ്ടാകുന്നതെന്ത്?’ Latest News
14 MINUTES AGO ഐറിഷ് ബാറ്റിങ് കരുത്തിൽ വമ്പൻ സ്കോർ, പൊരുതാതെ കീഴടങ്ങി ഒമാൻ; ഇംഗ്ലണ്ടിനും അനായാസ വിജയം Cricket
36 MINUTES AGO ചായക്കടയിലെ തർക്കം: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു; അക്രമി പിടിയിൽ Latest News
VIEW MORE
English Summary:
Jose K Mani addresses the controversy surrounding his potential candidacy in the Pala constituency. He questions why his decision to contest in Pala draws criticism, while leaders like Ramesh Chennithala and V.D. Satheesan facing no such issues when announcing their constituencies.