search

നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: മലയാളി അടക്കം 7 മരണം

cy520520 3 hour(s) ago views 499
  



ബെംഗളൂരു∙ ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6  കാർ യാത്രക്കാരും ഒരു  ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു. കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്.  
What you should read next

  • എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു Ernakulam
      

         
    •   
         
    •   
        
       


സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യാവാരയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ച കാർ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ടശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്സിൽ ഉൾപ്പെടെ തെറിച്ചുപോയി.  മൃതദേഹങ്ങൾ ഹോസ്കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What you should read next

  • 16 വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥൻ, അറസ്റ്റ് Latest News
      

         
    •   
         
    •   
        
       

Just in
JUST IN


  • 20 SECONDS AGO   കാരുണ്യ പ്ലസ് ലോട്ടറി KN-610 നറുക്കെടുപ്പ് ഫലം: Karunya Plus Lottery Results KN-610 Kerala Lottery Results
      

         
    •   
         
    •   
        
       

  • 11 MINUTES AGO   നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: 7 മരണം, മരിച്ചവരിൽ മലയാളിയും Latest News
      

         
    •   
         
    •   
        
       

  • 1 HOUR 1 MINUTE AGO   ‘കാരണവന്മാര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവരീതി’; സി.ദിവാകരനെതിരെ മന്ത്രി അനിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Hoskote accident: Seven people, including a Malayali student, died in an accident in Hoskote after a car lost control and rammed into other vehicles. The deceased include six occupants of the car and one bike rider. The deceased have been identified as PU students from RV College, Yelahanka, who were traveling in the car: Ashwin Nair (17), a Keralite, Arhan Sheriff (17), Ayan Ali (17), Bharath (18), Ethan George (17), and Farhan (17), along with the bike rider, Gagan (26).
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156852