search

‘നേതാവ് മഡുറോ തന്നെ, അദ്ദേഹവും ഭാര്യയും നിരപരാധി’: ഡെൽസി റോഡ്രിഗസ്

LHC0088 3 hour(s) ago views 621
  



കാരക്കസ് ∙ യുഎസിൽ തടങ്കലിൽ കഴിയുകയാണെങ്കിലും നിക്കോളാസ് മഡുറോ തന്നെയാണ് രാജ്യത്തിന്റെ നിയമാനുസൃത നേതാവെന്ന് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. ‘‘പ്രസിഡന്റ് നിക്കോളാസ് മഡുറോ നിയമപരമായ പ്രസിഡന്റാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഒരു അഭിഭാഷക എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. പ്രസിഡന്റ് മഡുറോയും പ്രഥമ വനിത സിലിയ ഫ്ലോറസും നിരപരാധികളാണ്’’ – യുഎസ് വാർത്താ ഏജൻസിയോട് ഡെൽസി റോഡ്രിഗസ് പറഞ്ഞു.  
What you should read next

  • Live 12 വരെ 32.88% വോട്ട്; ഹിതപരിശോധനയും നടക്കുന്നു; ബംഗ്ലദേശ് ഇനി ആരു ഭരിക്കും? Latest News
      

         
    •   
         
    •   
        
       


വെനസ്വേലൻ ഭരണഘടനയനുസരിച്ച് തനിക്കാണു നിലവിൽ അധികാരമെന്ന് വ്യക്തമാക്കിയ ഡെൽസി റോഡ്രിഗസ്, ഭരണഘടന പ്രകാരം താനാണു വെനസ്വേലയുടെ പ്രസിഡന്റ് ചുമതല വഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ജനുവരി 3ന് മഡുറോയെ പിടികൂടിയതിനു പിന്നാലെ യുഎസ് സൈനിക നടപടിയെ റോഡ്രിഗസ് ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്. താൻ ഡോണാൾഡ് ട്രംപുമായി രണ്ടുതവണ സംസാരിച്ചതായും യുഎസ് സന്ദർശനത്തിനു സാധ്യതയുണ്ടെന്നും അവർ സ്ഥിരീകരിച്ചു.
What you should read next

  • ഉത്തര കൊറിയയ്ക്ക് പുതിയ ‘തല’; കിമ്മിന്റെ പിൻഗാമി 13 കാരി മകൾ? Latest News
      

         
    •   
         
    •   
        
       


അഭിമുഖത്തിനിടെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും റോഡ്രിഗസ് തള്ളി. ‘‘അവരുടെ ജീവന്റെ കാര്യത്തിൽ എന്തിനാണ് ഇത്ര വലിയ ബഹളമെന്ന് മനസിലാകുന്നില്ല. രാജ്യത്തേക്ക് തിരികെ വരുമ്പോൾ അവർക്ക് മറുപടി പറയേണ്ടി വരും. എന്തിനാണ് അവർ സൈനിക ഇടപെടലിന് ആഹ്വാനം ചെയ്തതെന്നും ഉപരോധങ്ങളെ സ്വാഗതം ചെയ്തതെന്നും ജനുവരിയിലെ സംഭവങ്ങളെ ആഘോഷിച്ചതെന്നും വ്യക്തമാക്കേണ്ടി വരും’’ – ഡെൽസി റോഡ്രിഗസ് പറഞ്ഞു.
JUST IN


  • 1 MINUTE AGO   ‘നേതാവ് മഡുറോ തന്നെ, അദ്ദേഹവും ഭാര്യയും നിരപരാധി’: ഡെൽസി റോഡ്രിഗസ് Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   രണ്ട് പീഡനക്കേസുകളിൽ കുറ്റക്കാരൻ; പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം കഠിനതടവും Kannur
      

         
    •   
         
    •   
        
       

  • 23 MINUTES AGO   എസ്ഐടി സന്നിധാനത്ത്; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Delcy Rodríguez respond: Venezuela\“s Acting President Delcy Rodríguez has stated that Nicolás Maduro is the country\“s legitimate leader, even though he is in detention in the US. “I can tell you that President Nicolás Maduro is the legal president. I am saying this as a lawyer. President Maduro and First Lady Cilia Flores are innocent“ Delcy Rodríguez told a US news agency.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158708