കോട്ടയം∙ കേന്ദ്രസർക്കാറിന്റെ തൊഴിൽ കോഡുകൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളത്തിലെ പല മേഖലകളും സ്തംഭിച്ചു എങ്കിലും ചില മേഖല ഭാഗികമായി പ്രവർത്തിച്ചു. കുമരകത്ത് ബോട്ടിങ് മേഖല ഭാഗികമായി പ്രവർത്തിച്ചു. ഞങ്ങൾക്ക് പണിമുടക്കില്ല എന്ന് പറഞ്ഞുകൊണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളായ ഹസികുലും നയജുദ്ദീനും കുമരകം കോണത്താറ്റു പാലത്തിനു പെയിന്റ് അടിക്കുന്നത് കേരളം കണ്ടു. പണിമുടക്കിനെ തുടർന്ന് ചൂണ്ടയിടാൻ എത്തിയവർ, സൈക്കിൾ സവാരിക്കിറങ്ങിയ വിദേശികൾ തുടങ്ങി പൊതുപണിമുടക്കിനിടയിലെ കാഴ്ചകളിലേക്ക്.
Gallery
1 / 7 പണിമുടക്കായിട്ടു മിക്ക മേഖലകളും സ്തംഭിച്ചു എങ്കിലും കുമരകത്ത് ബോട്ടിങ് മേഖല ഭാഗികമായി പ്രവർത്തിച്ചു. കുമരകത്ത് സ്പീഡ് ബോട്ടിൽ യാത്രചെയ്യുന്നവരുടെ കാഴ്ച.
2 / 7 കനത്ത വെയിലായതിനാൽ ചൂടുമൂലം വീട്ടിൽ ഇരിക്കാൻ വയ്യാതായപ്പോൾ ഉച്ചയ്ക്ക് കാറ്റുകൊള്ളാനായി റോഡരികിൽ കസേര ഇട്ടിരിക്കുന്നവരുടെ കാഴ്ച ചീപ്പുങ്കലിൽ നിന്നും
3 / 7 കേരളത്തിൽ പണിമുടക്കില്ല!! കേരളം മുഴുവൻ പണിമുടക്കിയപ്പോൾ കുമരകം കോണത്താറ്റു പാലത്തിനു പെയിൻ്റ് അടിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ ഹസികുലും നയജുദ്ദീനും. ഞങ്ങൾക്കു ‘സ്ട്രൈക്കില്ല’ എന്നാണ് ഇവരുടെ പക്ഷം
4 / 7 ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല്... കനത്ത വെയിലായതിനാൽ ചൂടുമൂലം വീട്ടിൽ ഇരിക്കാൻ വയ്യാതായപ്പോൾ കാറ്റുകൊള്ളാനായി കുമരകം അച്ചിനകത്ത് റോഡരികിൽ ഉള്ള തുറസായ പറമ്പിൽ കസേര ഇട്ടിരിക്കുകയാണ് ചെല്ലമ്മ. ധാരാളം മരങ്ങളും പാടത്തിനടുത്തും ആയതിനാൽ ഇവിടെ നല്ല തണുത്ത കാറ്റു കിട്ടും.
5 / 7 പണിമുടക്കായിട്ടു മിക്ക മേഖലകളും സ്തംഭിച്ചു എങ്കിലും കുമരകത്ത് ബോട്ടിങ് മേഖല ഭാഗികമായി പ്രവർത്തിച്ചു. കുമരകത്ത് സ്പീഡ് ബോട്ടിൽ യാത്രചെയ്യുന്നവരുടെ കാഴ്ച.
6 / 7 പണിമുടക്കിനെ തുടർന്ന് ‘ഹോളിഡോ മൂഡിലായ’ ജില്ലയിൽ പല സ്ഥലത്തും ചൂണ്ടയിടാൻ സമയം കണ്ടെത്തിയവർ നിരവധി ആയിരുന്നു. ചീപ്പുങ്കലിൽ ചൂണ്ടയിടുന്നവരുടെ കാഴ്ച.
7 / 7 രണ്ടു ‘വിദേശയാത്ര’കൾ!! പണിമുടക്കായിട്ടു മിക്ക മേഖലകളും സ്തംഭിച്ചു എങ്കിലും കുമരകത്ത് ബോട്ടിങ് മേഖല ഭാഗികമായി പ്രവർത്തിച്ചു. ശിക്കാര വള്ളത്തിൽ യാത്രചെയ്യുന്ന വിദേശികൾ. ചിത്രം: മനോരമ പണിമുടക്കു ദിവസം വിജനമായ റോഡിലൂടെ സൈക്കിൾ സവാരി ചെയ്യുന്ന വിദേശികളുടെ കാഴ്ച കുമരകത്തുനിന്നും.
English Summary:
The national strike in Kerala saw life partially continue in places like Kumarakom, with some sectors and individuals choosing to work. Scenes included migrant workers painting a bridge and tourists enjoying the backwaters, showcasing a different side to the general strike.