തിരുവനന്തപുരം ∙ കോർപറേഷൻ ഭരിക്കുന്നത് ഡൽഹിയിൽ നിന്നാണോ? വേണമെങ്കിൽ അങ്ങനെയും പറയാം. മേയറുടെ നേതൃത്വത്തിൽ ഭരണപക്ഷ കൗൺസിലർമാരുടെ സംഘം ട്രെയിനിൽ ഡൽഹിക്കു പോയതോടെ കോർപറേഷന്റെ ഭരണം ഓൺലൈനിൽ. ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനാണ് ഓൺലൈനിൽ ഭരണനിർവഹണം നടത്തുന്നത്. ഓണ്‍ലൈനായി ഫയലുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ടെന്നും ആവശ്യമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു. ‘ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി തിരുവനന്തപുരത്തിന്റെ വികസനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ഓരോ സെഷനും കഴിയുമ്പോള്‍ ഇവിടെനിന്ന് ഓണ്‍ലൈനായി സെക്രട്ടറിയുമായും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തി ഫയലുകള്‍ പരിശോധിച്ച് അപ്രൂവ് ചെയ്യും. ലാപ്‌ടോപ്പില്‍ മേയറുടെ ലോഗിനില്‍ കയറി ഇതെല്ലാം ചെയ്യാന്‍ കഴിയും. ആശുപത്രികളുടെ ചെലവ്, ജീവനക്കാരുടെയും ദിവസ വേതനക്കാരുടെയും ശമ്പളം, ഇന്ധനബില്‍ ഉള്‍പ്പെടെ ഒരു കാര്യവും തടസപ്പെട്ടിട്ടില്ല. അതെല്ലാം അപ്പോള്‍ തന്നെ പാസാക്കി വിടുമെന്ന് രാജേഷ് പറഞ്ഞു.
What you should read next
- ബിജെപി കൗൺസിലർമാരുടെ ഡൽഹി യാത്ര: കോർപറേഷനിൽ ഭരണസ്തംഭനമെന്ന് എൽഡിഎഫും യുഡിഎഫും Thiruvananthapuram
അതേസമയം, കോര്‍പറേഷനില്‍ വലിയ പ്രതിസന്ധിയാണെന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥ് പറഞ്ഞു. വാര്‍ഡ്‌സഭകള്‍ ചേരാന്‍ കോര്‍പറേഷന്‍ തന്നെ തീയതി തന്നിട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരില്ലാത്തതിനാല്‍ ചേരാന്‍ കഴിഞ്ഞിട്ടില്ല. ശ്മശാനത്തിലെ ജീവനക്കാരുടെ പണവും ഗ്യാസിന്റെ കുടിശികയും നല്‍കാനുണ്ടെന്ന് ശബരിനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ 13ന് തിരിച്ചെത്തുമെങ്കിലും 14ന് രണ്ടാം ശനി ആയതിനാല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ അടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് എന്നാണ് ആക്ഷേപം.
What you should read next
- ‘ഉന്തും തള്ളും ഒരു കുടുംബകാര്യം പോലെ; അച്ചടക്ക ലംഘനമില്ല’ Latest News
∙ പാസാകാത്തത് ആര്യ രാജേന്ദ്രൻ പാസാക്കിയ പദ്ധതികൾ; ബജറ്റ് പാളുമോ ?
അതേസമയം ഫയല്‍ സംവിധാനം പൂര്‍ണമായും ഡിജിറ്റലായിട്ടില്ലെന്ന് മുന്‍ മേയറും സിപിഎം കൗണ്‍സിലറുമായ കെ.ശ്രീകുമാര്‍ പറഞ്ഞു. ‘കരാറുകാര്‍ക്കു പണം നല്‍കുന്നതുള്‍പ്പെടെ ദിവസവും തീരുമാനമെടുക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നൂറുകണക്കിനു ഫയലുകളില്‍ മേയര്‍ ഒപ്പിടേണ്ടതുണ്ട്. ഓണ്‍ലൈനില്‍ ഫയല്‍ നോക്കുന്നുണ്ടെന്ന് പറയുന്നത് അസത്യമാണ്’–കെ. ശ്രീകുമാര്‍ പറഞ്ഞു. കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണെന്ന് രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രന്‍ മേയര്‍ ആയിരിക്കുമ്പോള്‍ പാസാക്കിയ പദ്ധതികളാണ്. അതിന്റെ രേഖകള്‍ കൃത്യമായി പരിശോധിക്കാതെ പണം കൊടുക്കാന്‍ കഴിയില്ലെന്നും വി.വി.രാജേഷ് പറഞ്ഞു.
ഓണ്‍ലൈന്‍ സംവിധാനം ആയതിനാല്‍ മേയര്‍ക്ക് എല്ലാ ഫയലുകളും ഡല്‍ഹിയില്‍ ഇരുന്നു കാണാനും അംഗീകാരം നല്‍കാനും കഴിയുമെന്ന് ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും ബിജെപി കൗണ്‍സിലറുമായ എം.ആര്‍.ഗോപന്‍ പറഞ്ഞു. ‘ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഉദ്യോഗസ്ഥരാണ്. കോര്‍പറേഷന്‍ സെക്രട്ടറി ഉള്‍പ്പെടെ എല്ലാവരും കോര്‍പറേഷനില്‍ ഉണ്ടല്ലോ. എം.ആര്‍.ഗോപന്‍ പറഞ്ഞു. പുതുക്കിയ ബജറ്റ് പാസാക്കാന്‍ രണ്ടാഴ്ചയോളം മാത്രം ബാക്കിയുള്ളപ്പോള്‍ ഒരുക്കങ്ങള്‍ പ്രതിസന്ധിയിലാക്കിയാണ് ഡല്‍ഹി യാത്രയെന്നാണ് പ്രധാന പ്രതിപക്ഷ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കേ, ഈ മാസം അവസാനമെങ്കിലും ബജറ്റ് പാസാക്കേണ്ടതാണെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളൂ എന്നാണ് പ്രതിപക്ഷ ആരോപണം. ബജറ്റ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്താന്‍ വകുപ്പ് മേധാവികളില്‍ നിന്നുള്‍പ്പെടെ നിര്‍ദേശങ്ങള്‍ സ്വരൂപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടില്ല. മുന്‍ ബജറ്റില്‍ വകയിരുത്തിയ തുക, ചെലവഴിച്ച തുക, സ്പില്‍ ഓവര്‍ ആയി ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ തുടങ്ങിയവയൊന്നും ഇതുവരെ തയാറാക്കിയിട്ടില്ലെന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം.
JUST IN
-
52 SECONDS AGO തിരു.കോർപറേഷനിൽ ‘വർക് ഫ്രം ഡൽഹി’; മേയർ ഓൺലൈനാണ്! ഭരണം ‘ഷട്ട് ഡൗണായെന്ന്’ പ്രതിപക്ഷം Latest News
-
5 MINUTES AGO റഷ്യൻ എണ്ണ ഇനി വേണ്ടെന്നു വച്ച് ഇന്ത്യ? വെനസ്വേലയുടെയും യുഎസിന്റെയും എണ്ണ വാങ്ങാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം? Economy
-
15 MINUTES AGO പൊലീസ് വാഹനം ഇടിച്ച് മരണം: വിദ്യാർഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം Latest News
VIEW MORE
English Summary:
Thiruvananthapuram Corporation : Is the Corporation being run from Delhi? With a team of ruling party councilors, led by the Mayor, having gone to Delhi by train, the Corporation\“s administration has moved online. The governance is being conducted online to ensure that daily activities are not disrupted. Mayor V.V. Rajesh said that files are being reviewed and approved online, and necessary instructions are being given on required matters. |
|