search

പൊലീസ് വാഹനം ഇടിച്ച് മരണം: വിദ്യാർഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

cy520520 1 hour(s) ago views 197
  



വാഷിങ്ടൻ ∙ 2023ൽ യുഎസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന പൊലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി ജാൻവി കണ്ടുലയുടെ (23) കുടുംബത്തിന്, സിയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.
What you should read next

  • വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു Latest News
      

         
    •   
         
    •   
        
       


“ജാൻവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം ജാൻവിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാൻവി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നു’’ – സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  

വാഷിങ്ടനിലെ സിയാറ്റിലിൽ വച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജാൻവി പൊലീസ് വാഹനമിടിച്ച് മരിച്ചത്. മറ്റൊരു അടിയന്തര കേസിനായി മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പൊലീസ് ഓഫിസർ കെവിൻ ഡേവ് ഓടിച്ച വാഹനമാണ് ജാൻവിയെ ഇടിച്ചത്.
What you should read next

  • ‘ഇനി പ്രതികരിക്കില്ല; അവർ തല്ലിയതിനേക്കാൾ വേദനിപ്പിച്ചത്...’: റോഡിൽ പരുക്കേറ്റയാളെ സഹായിക്കാൻ ചെന്നയാൾക്ക് ക്രൂര മർദനം Latest News
      

         
    •   
         
    •   
        
       


അപകടത്തിനു ശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ, ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാജ്യാന്തര പ്രതിഷേധത്തിന് കാരണമായിരുന്നു. അവൾക്ക് പരിമിതമായ മൂല്യമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നുമായിരുന്നു പരിഹാസം.ജാൻവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് ഈ വൻതുക നഷ്ടപരിഹാരമായി നൽകാൻ സിയാറ്റിൽ സിറ്റി കൗൺസിൽ ഇപ്പോൾ ധാരണയിലെത്തിയത്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @shorts_91 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Just in
JUST IN


  • 6 MINUTES AGO   പൊലീസ് വാഹനം ഇടിച്ച് മരണം: വിദ്യാർഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   ഫ്രീഡം എസ്ഐപി : ഇങ്ങനെ നിക്ഷേപിച്ചാൽ എല്ലാ മാസവും ശമ്പളം പോലെ തിരികെ വാങ്ങാം Personal Finance
      

         
    •   
         
    •   
        
       

  • 45 MINUTES AGO   3.25 ലക്ഷം കോടി: 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Andhra Student Killed in US and her Family to Receive $29 Million: The family of Jaahnavi Kandula, the Indian student killed by a speeding police vehicle in Seattle, is set to receive a historic $29 million (₹262 crore) compensation from the city. The settlement resolves the civil case filed after her tragic death.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156262