ന്യൂഡൽഹി ∙ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി, വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അംഗീകാരം നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങ്ങിന്റെ ആറ് P81 വിമാനങ്ങളാണ് വാങ്ങുക.
What you should read next
ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി Latest News
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 18 വിമാനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യും. ബാക്കി 96 എണ്ണം ഇന്ത്യയിൽ നിർമിക്കും. 88 സിംഗിൾ സീറ്റർ വിമാനങ്ങളും 26 ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വ്യോമസേനയുടെ ഭാഗമാകുക. നിലവിൽ ഇന്ത്യൻ വ്യോമസേനയിൽ അംബാലയിലെ ‘ഗോൾഡൻ ആരോസ്’, ബംഗാളിലെ ഹാഷിമാരയിലുള്ള ‘ഫാൽക്കൺസ്’ എന്നീ രണ്ട് റഫാൽ വിമാനങ്ങളാണുള്ളത്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ സേനയുടെ ശക്തി ഗണ്യമായി വർധിക്കും.
What you should read next
ആകാശം കാക്കാൻ റഫാൽ; വ്യോമസേന 114 വിമാനങ്ങൾ കൂടി വാങ്ങുന്നു, ചെലവ് 2 ലക്ഷം കോടി രൂപ Latest News
ഫ്രഞ്ച് നിർമാതാക്കളായ ദസോ ഏവിയേഷൻ, പ്രാദേശിക ഉത്പാദനത്തിനും അസംബ്ലിങ്ങിനുമായി ഇന്ത്യൻ സ്വകാര്യ മേഖലയിലെ കമ്പനികളുമായി പങ്കാളികളാകാൻ സാധ്യതയുണ്ട്. ഇത് തദ്ദേശീയമായ വിമാന നിർമാണശേഷി വർധിപ്പിക്കും.
JUST IN
1 MINUTE AGO 3.25 ലക്ഷം കോടി: 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനം Latest News
8 MINUTES AGO അഭിഷേക് ശർമയുടെ ശരീര ഭാരം കുത്തനെ കുറഞ്ഞു! മുംബൈയിൽ വച്ച് എന്താണു കഴിച്ചത്? വിശ്രമം നൽകും Cricket
22 MINUTES AGO റഷ്യയുടെ എഐ കാമികാസെ ഡ്രോണിനെ ആദ്യമായി വീഴ്ത്തി യുക്രെയ്ൻ: എന്താണ് ക്ലിൻ യുഎവി? Defence
VIEW MORE
English Summary:
India Approves Historic ₹3.25 Lakh Crore Deal for 114 Rafale Fighter Jets: India\“s Rafale deal for 114 new fighter jets, valued at ₹3.25 lakh crore, has been approved to significantly enhance the Indian Air Force\“s capabilities. Under the \“Make in India\“ initiative, 96 of these advanced aircraft will be manufactured domestically in partnership with French firm Dassault Aviation.