തിരുവനന്തപുരം∙ നിങ്ങളുടെ പുരയിടത്തില്‍ ചന്ദന മരമുണ്ടെങ്കില്‍ ഇനി വെട്ടി വിറ്റ് പണമാക്കാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്താന്‍ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. പുതിയ നിയമം ഫെബ്രുവരി 9 മുതല്‍ നിലവില്‍ വന്നു. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും.
സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്‍പന നടത്താന്‍ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും ഒരു സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്താല്‍ മാത്രം മുറിക്കാന്‍ അനുവാദം നല്‍കാം എന്നായിരുന്നു മുന്‍വ്യവസ്ഥ. പുതിയ നിയമം പ്രാബല്യത്തിലായതോടെ കര്‍ഷകര്‍ക്കു മികച്ച അവസരമാണു തുറന്നുകിട്ടുന്നത്.
What you should read next
212 ചന്ദനമരങ്ങൾ, അപകടകാരികളുടെ ഉദ്യാനം; അദ്ഭുത സസ്യങ്ങളുടെ ജലാശയങ്ങൾ, ഇത് 500 ഏക്കറിലെ വിസ്മയ ലോകം Features
കോടതിയില്‍ എത്തുന്ന നിസ്സാര സ്വഭാവത്തിലുള്ള വന കുറ്റകൃത്യങ്ങള്‍ ഒത്തുതീർപ്പാക്കാൻ നിലവിലെ നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ നിയമം നിലവില്‍ വന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ അവസാനിപ്പിക്കാന്‍ സാധിക്കും.
പല നിസ്സാര കേസുകളും അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല എന്ന നിരവധി പരാതികളുണ്ടായിരുന്നു. കേസുകള്‍ കോടതിയുടെ അനുമതിയോടെ പിഴ അടച്ച് കേസ് അവസാനിപ്പിക്കുന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. ഇങ്ങനെ പിഴ അടയ്ക്കുമ്പോൾ ജയില്‍ ശിക്ഷ ഒഴിവായിക്കിട്ടും. എന്നാല്‍ വലിയ കുറ്റങ്ങള്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ പറ്റില്ല. ADVERTISEMENT Go AD-FREE
നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ചന്ദന കൃഷി നടത്തി കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരം വന്നതായും ചന്ദന മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Just in
JUST IN
1 MINUTE AGO പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവിൽക്കാം; വില ഭൂഉടമയ്ക്ക്, നിയമമായി Latest News
VIEW MORE
English Summary:
Kerala\“s New Law: Sandalwood cultivation Kerala has received a major boost as a new law now permits landowners to cut and sell sandalwood trees from their private property through the Forest Department. This amendment opens up significant financial opportunities for farmers and also introduces provisions to settle minor forest offenses.