search

ശബരിമല സ്വർണക്കൊള്ള: എൻ.വാസുവിന് ജാമ്യം, പുറത്തിറങ്ങുന്ന അഞ്ചാമത്തെയാൾ

LHC0088 Yesterday 11:54 views 472
  



കൊല്ലം∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യം. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. നവംബർ 11നാണ് അറസ്റ്റിലായത്. കുറ്റപത്രം വൈകിയതിനാൽ സ്വാഭാവിക ജാമ്യമാണ് കിട്ടിയത്. കേസിൽ ജയിൽമോചിതനാകുന്ന അഞ്ചാമനാണ്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  

കേസിൽ അറസ്റ്റിലായ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാർ, തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ്.ബൈജു എന്നിവർ എല്ലാ നിർദേശവും നൽകിയത് കമ്മിഷണറായിരുന്ന വാസുവാണെന്നു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
What you should read next

  • മണിമണ്ഡപം നിർമിക്കുന്നതിനും സപോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി; എത്തിയത് അഡ്വക്കറ്റ് കമ്മിഷന്റെ നിർദേശപ്രകാരം Latest News
      

         
    •   
         
    •   
        
       


ശബരിമലയിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു ആണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണു വാസുവിനെതിരെ ചുമത്തിയത്.

2019ൽ വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണ് ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുത്ത് കേരളത്തിനു പുറത്തേക്കു കടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നാണ് എസ്ഐടിക്ക് തെളിവുകൾ ലഭിച്ചത്. ശ്രീകോവിൽ വാതിൽ കട്ടിളകളിലെ സ്വർണപ്പാളി ഇളക്കി തട്ടിപ്പിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു നൽകാൻ അനുമതി തേടി 2019 ഫെബ്രുവരി 16ന് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന ഡി.സുധീഷ് കുമാർ വാസുവിനു നൽകിയ കത്തിൽ കട്ടിള പൊതിഞ്ഞുള്ള ചെമ്പ് (മുൻപ് സ്വർണം പൂശിയിട്ടുള്ളത്) എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.  ADVERTISEMENT Go AD-FREE

എന്നാൽ വാസു അനുമതിക്കായി ദേവസ്വം ബോർഡിനു നൽകിയ കത്തിൽ ‘സ്വർണം പൂശിയത്’ എന്നത് ഒഴിവാക്കി ‘ചെമ്പ് പാളി’ എന്നു മാത്രമാക്കി. സ്വർണപ്പാളി രേഖാമൂലം ചെമ്പായി മാറിയതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. എന്നാൽ തന്റെ ഓഫിസിലെ 2 ഓഫിസർമാരാണ് ഇത്തരത്തിൽ കുറിപ്പ് തയാറാക്കിയതെന്നായിരുന്നു വാസുവിന്റെ വാദം.
What you should read next

  • ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് പിന്നാലെ ജയറാമിന്റെ മൊഴിയെടുക്കാൻ ഇ.ഡി; ഹാജരാകാൻ നോട്ടിസ് നൽകി Latest News
      

         
    •   
         
    •   
        
       


അഴിമതിക്കാരായ സർക്കാർ ജീവനക്കാരെ കണ്ടെത്തി വകുപ്പുതല നടപടി ശുപാർശ ചെയ്യുന്ന വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജിയായിരുന്നു എൻ.വാസു. ആ പദവി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയുള്ള നിർണായക സ്ഥാനങ്ങളിലെല്ലാം വാസുവിനെ എത്തിച്ചത് സിപിഎം ആയിരുന്നു. 2 തവണ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ സ്ഥാനത്തെത്തുകയും ആ സ്ഥാനത്തുനിന്ന് ബോർഡ് പ്രസിഡന്റാവുകയും ചെയ്തത് സിപിഎമ്മിന്റെ അതിവിശ്വസ്തനായ വാസു മാത്രമാണ്. ADVERTISEMENT Go AD-FREE
JUST IN


  • 12 MINUTES AGO   മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും; ജനജീവിതം അനായാസമാക്കും, ഇത് ‘ബൂസ്റ്റർ ഡോസ്’ ബജറ്റ് Economy
      

         
    •   
         
    •   
        
       

  • 30 MINUTES AGO   അങ്കമാലിയിലേക്ക് മെട്രോ ട്രെയിൻ; അനുമതി ലഭിച്ചാൽ ഭൂമി ഏറ്റെടുക്കൽ: പൊതുജനങ്ങളോടു പദ്ധതി വിശദീകരിച്ചു അധികൃതർ Ernakulam
      

         
    •   
         
    •   
        
       

  • 36 MINUTES AGO   ശബരിമല സ്വർണക്കൊള്ള: എൻ.വാസുവിന് ജാമ്യം, പുറത്തിറങ്ങുന്ന അഞ്ചാമത്തെയാൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Sabarimala gold theft case: The court has granted bail to N. Vasu.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159016