തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ സ്പാ മേയര്‍ വി.വി.രാജേഷിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തി അടച്ചുപൂട്ടിച്ചത് ജില്ലയിലെ ബിജെപിക്കു തലവേദനയാകുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ ലാലിന്റെ പിതാവ് എസ്. മനോഹരന്റെ പേരിലാണ് മേയര്‍ അടപ്പിച്ച സ്പായുടെ ലൈസന്‍സ്.
സ്പായില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും മേയറെ പരാതിക്കാരി തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഷൈന്‍ ലാല്‍ പറയുന്നു. പിതാവിന്റെ പേരിലാണ് ലൈസന്‍സ് എങ്കിലും മറ്റൊരാളാണ് സ്പാ നടത്തുന്നത്. ജോലി തേടിയെത്തിയ യുവതിയോട് ആധാറും ഫോട്ടോയും ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും അതു നല്‍കാത്തതിനാലാണ് ജോലി നല്‍കാതിരുന്നതെന്നും ഷൈന്‍ വ്യക്തമാക്കി. സ്പായിലെ ജീവനക്കാരനോടു യുവതിയാണ് അപമര്യാദയായി പെരുമാറിയതെന്നും ഷൈന്‍ പറഞ്ഞു. യുവതി ഇതുവരെ പൊലീസില്‍ പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല.
What you should read next
അഭിമുഖത്തിനെത്തിയ യുവതിയോട് മോശം പെരുമാറ്റം; മേയർ വി.വി. രാജേഷിനെ വിളിച്ച് യുവതി: സ്പാ പൂട്ടി Thiruvananthapuram
ബിജെപിക്കുള്ളില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളാണ് സ്പായുടെ അടച്ചുപൂട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന മേയര്‍ തിരഞ്ഞെടുപ്പിലും ബിജെപിയില്‍ ഉയര്‍ന്നിരുന്ന ഗ്രൂപ്പുപോരും സംഭവത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്പായില്‍ അഭിമുഖത്തിന് എത്തിയ യുവതി മേയര്‍ വി.വി.രാജേഷിനെ വിളിച്ചു പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ മേയര്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരോടു പരിശോധന നടത്തി നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്പായുടെ പ്രീമിയം വിഭാഗം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. പിന്നാലെ നഗരത്തിലെ എല്ലാ സ്പാകളിലും പരിശോധനയും നടത്തിയിരുന്നു. നഗരത്തിലെ 137 സ്പാ, മസാജ് കേന്ദ്രങ്ങളില്‍ 17 എണ്ണം ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന് കോര്‍പറേഷന്‍ കണ്ടെത്തി. ADVERTISEMENT Go AD-FREE
Just in
JUST IN
3 MINUTES AGO സെക്രട്ടേറിയറ്റിനു മുന്നിലെ സ്പാ അടച്ചു പൂട്ടൽ; ബിജെപിയിൽ ആഭ്യന്തര കലഹം, ലൈസൻസ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരിൽ Latest News
6 MINUTES AGO 16 മുതൽ 20 വരെ ഡൽഹി താജ് പാലസ് ഹോട്ടലിൽ മുറി വാടക 33 ലക്ഷം; ഈ തുകയ്ക്ക് ഒരു വീട് പണിയാം! New Delhi News
20 MINUTES AGO ഏപ്രിൽ 10ന് ഇത്ര ആവശ്യക്കാരോ?; കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് തീർന്നത് 2 മണിക്കൂറിനുള്ളിൽ Bengaluru News
VIEW MORE
English Summary:
Spa Closure in Thiruvananthapuram: The closure of a spa in Thiruvananthapuram by Mayor V.V. Rajesh sparks a BJP controversy. Learn how the unlicensed spa, linked to a Minority Morcha leader\“s family, has exposed internal party strife and led to a city-wide crackdown.