search

ഏപ്രിൽ 10ന് ഇത്ര ആവശ്യക്കാരോ?; കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് തീർന്നത് 2 മണിക്കൂറിനുള്ളിൽ

cy520520 6 hour(s) ago views 148
  



ബെംഗളൂരു ∙ വിഷു യാത്രയ്ക്കുള്ള ബുക്കിങ് ആരംഭിച്ച് 2 മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും വെള്ളിയാഴ്ചയായ പത്തിനാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്. ബെംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 155, തേഡ് ഇക്കോണമിയിൽ 35, തേഡ് എസിയിൽ 62 എന്നിങ്ങനെയാണ്. മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ സ്ലീപ്പറിൽ 70, തേഡ് എസിയിൽ 5 ആണ് വെയ്റ്റ് ലിസ്റ്റ്. എസ്എംവിടി ബയ്യപ്പനഹള്ളി–തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിലെ ബുക്കിങ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയ്റ്റ് ലിസ്റ്റ്. യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിൽ (സേലം വഴി) സ്ലീപ്പറിൽ 136, തേഡ് എസിയിൽ 60 ആണ് വെയ്റ്റ് ലിസ്റ്റ്. മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ 160, തേഡ് എസിയിൽ 135 സീറ്റുകൾ ബാക്കിയുണ്ട്.

പകൽ ട്രെയിനുകളിൽ സീറ്റുകൾ ബാക്കി
രാവിലെ പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ചെയർകാറിൽ 340, എക്സിക്യൂട്ടീവ് ചെയർകാറിൽ 30 സീറ്റുകൾ ബാക്കിയുണ്ട്. കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയിൽ സെക്കൻഡ് സിറ്റിങ്ങിൽ 746, ചെയർകാറിൽ 86 സീറ്റുകളും ബാക്കിയുണ്ട്.

ചങ്ങനാശേരി വാരാന്ത്യ സ്പെഷൽ സർവീസ് ആരംഭിച്ചു
കേരള ആർടിസി ബെംഗളൂരു–ചങ്ങനാശേരി വാരാന്ത്യ സ്പെഷൽ സ്വിഫ്റ്റ് ഡീലക്സ് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽനിന്ന് വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.40നു സാറ്റലൈറ്റ് ബസ് ടെർമിനൽനിന്ന് പുറപ്പെട്ട് ശാന്തിനഗർ (6.55), ഇലക്ട്രോണിക് സിറ്റി (7.35), ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, മൂവാറ്റുപുഴ വഴി രാവിലെ 8.15ന് ചങ്ങനാശേരിയിലെത്തും. ചങ്ങനാശേരിയിൽ നിന്ന് വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5.45ന് പുറപ്പെട്ട് രാവിലെ 7.20നു ബെംഗളൂരുവിലെത്തും. 1151 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift.com. മൊബൈൽ ആപ്: ENTE KSRTC Neo oprs. English Summary:
Vishu travel booking for April 10th from Bangalore to Kerala has seen train tickets get fully booked within two hours, indicating high demand for travel during the festival. Additionally, Kerala RTC has launched a weekend bus service to Changanassery, offering another travel option for those heading to Kerala.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156310