search

കൊടിമരത്തിൽ പൂശാൻ വാങ്ങിയത് 9.161 കിലോ, ഭക്തരുടെ സ്വർണത്തിന് കണക്കെവിടെ? വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി

cy520520 11 hour(s) ago views 920
  



കൊച്ചി ∙ ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിൽ  ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ. തുടർന്ന് ഇക്കാര്യത്തിൽ മികച്ച ടീമിനെക്കൊണ്ട് അന്വേഷണം നടത്താനും 30 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമർപ്പിക്കാനും സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷിക്കുന്ന കേസുകളിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.  
What you should read next

  • പോറ്റി പിണറായി വിജയന്റെ കൂടെ നിൽക്കുന്ന ചിത്രമുണ്ട്; മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് വി.ഡി.സതീശൻ Latest News
      

         
    •   
         
    •   
        
       


പഴയ കൊടിമരത്തിനു പകരം പുതിയ കൊടിമരം നിർമിക്കുന്നതിനും ഇതിനു മേൽനോട്ടം വഹിക്കുന്നതിന് മൂന്നംഗങ്ങളെയും ഹൈക്കോടതി 2016ൽ ചുമതലപ്പെടുത്തിയിരുന്നു. പഴയ കൊടിമരത്തിലുള്ള എല്ലാത്തിനും കണക്കുണ്ടാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ശബരിമല ചീഫ് വിജിലൻസ് ഓഫീസർ സമർപ്പിച്ച കണക്കു പ്രകാരം കൊടിമരം സ്വർണം പൂശുന്നതിനായി 9.161 കിലോ സ്വർണം 2017 മാർച്ചിൽ കസ്റ്റംസിൽ നിന്ന് വാങ്ങിയിട്ടുണ്ട്. കൊടിമരം സ്ഥാപിക്കുന്ന ചിലവുകൾക്കായി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി. ദേവസ്വം ചീഫ് എഞ്ചിനീയർ സമർപ്പിച്ച 3.20 കോടി രൂപ ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ഭക്തർ സംഭാവന നൽകിയ 412.010 ഗ്രാം സ്വർണവും കൂടി ചേർത്താൽ ആകെ 9.573 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിൽ 9.34 കിലോയാണ് കൊടിമരത്തിനായി ഉപയോഗിച്ചത്.  
What you should read next

  • ദിവസേന 6000 രൂപ അയച്ചെന്ന് കണ്ടെത്തി; ശബരിമലയിലെ ദിവസവേതനക്കാർക്കെതിരെ അന്വേഷണം Latest News
      

         
    •   
         
    •   
        
       


2017ലെ മഹസർ പ്രകാരം ഒരു നടനും മറ്റു ചില ഭക്തരും ചേർന്ന് 80.490 ഗ്രാം സ്വര്‍ണവും 2017ലെ മറ്റൊരു മഹസർ പ്രകാരം 246.520 ഗ്രാം സ്വർണം ഒരു സിനിമ നിർമാതാവും മറ്റൊരാളും സംഭാവന ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആ വർഷം തന്നെ പലരും സ്വർണം സംഭാവന ചെയ്തു. എന്നാൽ ഓരോരുത്തരും നൽകുന്ന സ്വർണത്തിന്റെ അളവ് കൃത്യമായി നൽകണമെന്ന നിയമത്തിനു വിരുദ്ധമായി ഭക്തർ സ്വർണം നൽകി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ വ്യക്തിയും നൽകിയ കണക്കില്ല. ഇവിടെ ഗുരുതരമായ കൃത്യവിലോപവും ദേവസ്വം ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടന്ന് വിജിലൻസ് പറയുന്നു. അതുകൊണ്ട് ഇവിടെ തിരിമറി നടന്നിട്ടുണ്ടോ എന്നറിയാൻ സ്വർണം സംഭാവന ചെയ്ത 27 പേരിൽ നിന്നും മൊഴിയെടുക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിന് കോടതി നിർദേശം നിൽകുകയായിരുന്നു. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോളാണ് 2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. എന്നാൽ ഏതു പരിശോധനയും നടത്താമെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ പ്രവർത്തിച്ചത് എന്നും ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ പ്രതികരിച്ചു.  
What you should read next

  • കടകംപള്ളിയുടെ വാദം പൊളിയുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒന്നിലേറെ തവണ, ചിത്രങ്ങള്‍ പുറത്ത് Latest News
      

         
    •   
         
    •   
        
       


∙ സ്വർണക്കൊള്ളയിൽ ഇനിയും ശാസ്ത്രീയാന്വേഷണം വേണം

ദ്വാരപാലക ശിൽപ്പങ്ങൾ, വാതിൽപ്പടി സ്വർണപ്പാളി വിഷയത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കും കോടതി ഉത്തരവിട്ടു. എക്സ്റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപി, ഇൻഡക്ടീവ്‍ലി കപ്പ്ൾഡ് പ്ലാസ് മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപി എന്നീ പരിശോധനകളാണ് അന്വേഷക സംഘം മുന്നോട്ടു വച്ചിരിക്കുന്നത്. 2008ൽ ഘടിപ്പിച്ച സ്വര്‍ണപ്പാളികൾ 2019ൽ നീക്കം ചെയ്തോ, അവയുടെ അവശിഷ്ടം കണ്ടെത്താൻ സാധിക്കുമോ, എത്രത്തോളം സ്വർണം നഷ്ടപ്പെട്ടു തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പരിശോധനകളിൽ നിന്ന് വ്യക്തമാവും. എന്നാൽ ഈ പരിശോധനകൾ നടത്താൻ കേരളത്തിൽ സൗകര്യമില്ലാത്ത സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് മുംബൈയിലെ ഭാഭ ആറ്റമിക് റിസർച്ച് സെന്റർ, ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറി, ഹൈദരാബാദിലെ ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലാബോറട്ടി എന്നീ സ്ഥാപനങ്ങളെ സമീപിക്കാനും കോടതി അനുമതി നൽകി.  ADVERTISEMENT Go AD-FREE

2008 മുതൽ 2019 വരെയുള്ള ഇടപാടുകളെ നാലായി തിരിച്ചാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രതികളുടെ 2019ലെ ഫോൺവിളി വിവരങ്ങളും ശേഖരിക്കാൻ‌ ശ്രമിക്കുന്നു. ദ്വാരപാല ശിൽപ്പങ്ങളിലെ സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് 3 പേരുടെ പങ്കു കൂടി തെളിഞ്ഞിട്ടുണ്ട്. മൊഴികളുടെയും മറ്റു തെളിവുകളുടേയും മാത്രം അടിസ്ഥാനത്തില്ല, ഒരിക്കലും ഖണ്ഡിക്കാൻ കഴിയാത്ത ശാസ്ത്രീയ തെളിവുകൾ കൂടി വേണ്ടതുണ്ട് എന്നതിനാൽ ഈ പരിശോധനകളും അത്യാവശ്യമാണ്. ഇതിനു ശേഷമായിരിക്കും 2023, 2024ലെ ഇടപാടുകൾ പരിശോധിക്കുക എന്നാണ് എസ്ഐടി കോടതിയെ അറിയിച്ചതും കോടതി ഇതിന് അനുമതി നൽകിയതും.
Just in
JUST IN


  • 5 MINUTES AGO   കൊടിമരത്തിൽ പൂശാൻ വാങ്ങിയത് 9.161 കിലോ, ഭക്തരുടെ സ്വർണത്തിന് കണക്കെവിടെ? വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       

  • 36 MINUTES AGO   പിണറായി വിജയന്റെ ഭരണം മികച്ചതോ? ആരാകും അടുത്ത മുഖ്യമന്ത്രി: മനോരമ ന്യൂസ് ‘ഇലക്‌ഷൻ പൾസ്’ സർവേ Latest News
      

         
    •   
         
    •   
        
       

  • 53 MINUTES AGO   ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
High Court Directs Probe into Sabarimala Kodimaram Gold Misappropriation: Sabarimala gold scam allegations have surfaced regarding the construction of the Kodimaram, with Devaswom Vigilance reporting serious irregularities to the High Court.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156418