search

നിയമ വിദ്യാർഥി സഹപാഠിയെ ക്ലാസ് മുറിയിൽ വെടിവച്ചുകൊന്നു; അന്വേഷണം

Chikheang 9 hour(s) ago views 447
  



ന്യൂഡൽഹി ∙ ക്ലാസ്മുറിക്കകത്ത് സഹപാഠിയായ പെൺകുട്ടിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നിയമ വിദ്യാർഥി സ്വയം വെടിവച്ചു. പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സന്ദീപ് കൗർ (19) എന്ന യുവതിയാണ് കൊലപ്പെട്ടത്. പ്രതിയായ പ്രിന്‍സ് രാജിനെ (20) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായി ഭാഗോ ലോ കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥികളാണ് ഇരുവരും.  

  • Also Read കോഴിക്കോട് സ്റ്റേഡിയത്തിന്റെ ഗാലറിക്ക് താഴെയുള്ള ഇലക്ട്രിക് പാനൽ മുറിയിൽ തീപിടിത്തം   


ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസ് രാജും സന്ദീപ് കൗറും മറ്റൊരു വിദ്യാർഥിയും ഒരുമിച്ച് ഇരിക്കുന്നത് കാണാം. ക്ലാസ് തുടങ്ങിയ ഉടൻ പ്രിൻസ് ബാഗിൽ നിന്നു തോക്കെടുത്ത് സന്ദീപിന്റെ തലയിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സ്വയം തലയ്ക്കു വെടിവച്ചു. വെടിയൊച്ച കേട്ട് മറ്റ് വിദ്യാർഥികൾ പരിഭ്രാന്തരായി മുറിയിൽ നിന്ന് ഓടിപ്പോക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ കഴിയുന്ന പ്രിൻസിന്റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

സന്ദീപിനെ പ്രിൻസ് ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. സന്ദീപിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നെന്ന് അമ്മ ഹർജീന്ദർ കൗർ പറഞ്ഞു. തോക്ക് എവിടെ നിന്നു കിട്ടി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.  
JUST IN


  • 5 MINUTES AGO   നിയമ വിദ്യാർഥി സഹപാഠിയെ ക്ലാസ് മുറിയിൽ വെടിവച്ചുകൊന്നു; അന്വേഷണം Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   മണിപ്പുരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഗ്രാമീണർ പലായനം തുടങ്ങി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 46 MINUTES AGO   വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കോടികൾ നഷ്ടം; റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Punjab Law College Shooting: Punjab college shooting leaves one student dead after her classmate shot her inside a classroom before attempting to take his own life. The incident, which took place at Mai Bhago Law College, is now under investigation as police try to determine the motive and the source of the weapon.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160577