cy520520•The day before yesterday 11:53• views 117
ഗൃഹസമ്പർക്ക പരിപാടി പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായിരുന്നു ഇന്നത്തെ പ്രധാനതലക്കെട്ട്. മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്ക് യാത്ര തിരിച്ച കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ ശ്രീലേഖ വിശദീകരണം നൽകിയതും ആദായനികുതി റെയ്ഡിനെ കുറിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണം നൽകിയതും ഇന്നത്തെ പ്രധാനവാർത്തകളായിരുന്നു. കാസർകോട് വച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പു ആത്മഹത്യ ചെയ്ത വാർത്തയും മറ്റൊരു പ്രധാനവാർത്തയായി.
ഗൃഹസമ്പർക്ക പരിപാടി പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചെന്നു കീഴ്ഘടകങ്ങൾക്ക് കമ്മിറ്റി സർക്കുലർ അയച്ചു. ഫലപ്രദമായ ഈ ക്യാംപയിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ തിരുത്താൻ എല്ലാ ഘടകങ്ങളും ഇടപെടണം. ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ യോഗം അടിയന്തരമായി ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകമാണ് സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്. ADVERTISEMENT Go AD-FREE
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ ഓഫിസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണെന്ന് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്. 2016ൽ കോൺഫിഡൻസ് ഗ്രൂപ്പിന്റെ ഓഫിസിൽ പരിശോധന നടന്നിരുന്നു. 2026ൽ കോൺഫിഡന്റ് ഗ്രൂപ്പിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടന്നു. കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ട് പരിശോധന നടത്തിയതല്ല. പതിവു പരിശോധന മാത്രമായിരുന്നുവെന്നും ടി.എ. ജോസഫ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ തനിക്ക് ഇഷ്ടപ്പെട്ട മീൻ ലഭിക്കാത്തതിനാൽ, വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ വെളിപ്പെടുത്തൽ തള്ളി ആനത്തലവട്ടം ആനന്ദന്റെ മകൻ. പിണറായി വിജയൻ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടാണു പോയതെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ജീവ ആനന്ദ് പറഞ്ഞു. ADVERTISEMENT Go AD-FREE
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു നാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
View this post on Instagram
A post shared by Manorama Online (@manoramaonline)
JUST IN
7 MINUTES AGO ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ; റഷ്യയുടെ രക്ഷയ്ക്കെത്തി ചൈന, എണ്ണ വിപണിയിലെ സമവാക്യം മാറ്റിമറിച്ച് ട്രംപ് Business News
8 MINUTES AGO ‘യുഡിഎഫ് ഭരണം എന്താണെന്നു പരിശോധിച്ചിട്ടു വേണം അഭിപ്രായം പറയാൻ’: സച്ചിദാനന്ദന്റെ പരാമർശത്തിനെതിരെ മന്ത്രി പി.പ്രസാദ് Alappuzha
34 MINUTES AGO സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു; ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ Latest News
VIEW MORE
English Summary:
Today\“s Recap : 09-02-2026