search

20 രൂപ കൈക്കൂലി വാങ്ങിയ കേസിന് പിന്നാലെ നടന്നത് 30 വർഷം, നിരപരാധിയെന്ന് കണ്ടെത്തി കോടതി; പിറ്റേന്ന് മരണം

deltin33 The day before yesterday 11:53 views 619
  



അഹമ്മദാബാദ്∙ ഗുജറാത്തിൽ 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ നിരപരാധിയെന്ന് തെളിയിക്കാൻ 30 വർഷം കോടതി കയറിയിറങ്ങിയ വയോധികൻ മരിച്ചു. നിരപരാധി എന്ന് കണ്ടെത്തി കോടതി വിധി പുറപ്പെടുവിച്ചതിന്റെ പിറ്റേ ദിവസമാണ് വയോധികൻ മരിച്ചത്. 1996ലാണ് ഗുജറാത്തിൽ പൊലീസ് കോൺസ്റ്റബിളായ ബാബുഭായ് പ്രജാപതി ജോലി ചെയ്തിരുന്ന സമയത്ത് 20 രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റം ചുമത്തിയത്. 1997ൽ സെഷൻസ് കോടതിയിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2003ൽ സാക്ഷി വിസ്താരം. 2004ൽ സെഷൻസ് കോടതി പ്രജാപതിക്ക് നാലു വർഷം തടവും 3,000 രൂപ പിഴയും വിധിച്ചു.  
What you should read next

  • പെൺകുട്ടികളുടെ ആത്മഹത്യ: പിതാവിന്റെ ലിവ് ഇൻ പങ്കാളി 2015ൽ മരിച്ചത് സമാന രീതിയിൽ; കുട്ടികളുടെ മൊബൈൽ വിറ്റതെന്തിന്? ദുരൂഹത Latest News
      

         
    •   
         
    •   
        
       


ഗുജറാത്ത് ഹൈക്കോടതിയിൽ സെഷൻസ് കോടതി വിധിയെ പ്രജാപതി ചോദ്യം ചെയ്തിരുന്നു. പിന്നാലെ 22 വർഷത്തോളം അപ്പീലുമായി കോടതി വരാന്തകൾ കയറിയിറങ്ങി. ഫെബ്രുവരി 4 ന് ബാബുഭായ് നിരപരാധിയാണെന്ന് വിധിച്ച് കോടതി ഉത്തരവിട്ടു. സാക്ഷികളുടെ മൊഴികളിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ബാബുഭായിയെ വെറുതെ വിട്ടത്. വിധി കേട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ ബാബുഭായിയെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ വച്ച് ബാബുഭായിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. @88manashdeka എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ളതാണ്.)
JUST IN


  • 31 SECONDS AGO   20 രൂപ കൈക്കൂലി വാങ്ങിയ കേസിന് പിന്നാലെ നടന്നത് 30 വർഷം, നിരപരാധിയെന്ന് കണ്ടെത്തി കോടതി; പിറ്റേന്ന് മരണം Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   ഉയരത്തിലേക്ക് പറന്നു, പിന്നാലെ നിലവിട്ട് താഴേക്ക്; വിനോദസഞ്ചാരികൾ കയറിയ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് ഒരു മരണം – വിഡിയോ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർഥികൾ, ഗുരുതര പരുക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Babubhai Prajapati Bribe Case: The 30-year legal battle over a ₹20 bribe case has ended in tragedy for former Gujarat police constable Babubhai Prajapati. After decades of fighting to prove his innocence, he was acquitted by the High Court, only to pass away from a heart attack the very next day.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470623