കൊച്ചി ∙ വാലന്റൈൻസ് ദിനത്തിൽ ‘പഞ്ചാര’ ഓഫറുമായി സപ്ലൈകോ. പ്രണയദിനമായ 14ന്, 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയാണ് സപ്ലൈകോയുടെ മധുരമൂറും പ്രണയസമ്മാനം. ആയിരം രൂപയ്ക്കു മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്കു ലഭിക്കുക. 500 രൂപയ്ക്കു മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണി വില. സപ്ലൈകോയിൽ സബ്സിഡി വില 34.65 രൂപയും. 28 വരെ ഓഫർ ലഭ്യമാണ്. English Summary:
Supplyco\“s Valentine\“s Day offer gives customers a chance to buy one kilogram of sugar for the special price of just ₹14. This promotion is available until February 28th for those who purchase non-subsidized products above a specified amount. |
|