search

‘രാഷ്ട്രീയ പ്രേരിതം’: ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല

LHC0088 7 hour(s) ago views 606
  



തിരുവനന്തപുരം∙ ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല. സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവൻ, ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.  

സംസ്ഥാന ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും, അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത് ദ്രോഹിച്ച ഇടതുമുന്നണിയുടെ തൊഴിലാളി വിരുദ്ധ ദുർഭരണത്തിനെതിരെ ഒരിക്കൽ പോലും പ്രതികരിക്കാൻ തയാറാകാത്ത ഇടതു സർവീസ് സംഘടനകളാണ് ആണ്ടുതോറും കേന്ദ്ര സർക്കാരിനെതിരെ അനാവശ്യ പണിമുടക്ക് നടത്തി സ്വയം അപഹാസ്യരാവുന്നത്. എന്തിനുവേണ്ടിയാണ് പണിമുടക്കേണ്ടത് എന്ന ജീവനക്കാരുടെ ചോദ്യത്തിന് മറുപടി നൽകാതെ ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണിമുടക്കിൽ പങ്കെടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനകൾ ശ്രമിക്കുന്നതെന്നും എൻജിഒ സംഘ് ഭാരവാഹികൾ പറഞ്ഞു.
  English Summary:
Kerala NGO Sangh has announced their non-participation in the national strike scheduled for February 12. They have urged state employees to reject the politically motivated strike call, stating it lacks relevance to state employees\“ concerns.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158621