search

‘എസ്റ്റാബ്ലിഷ്ഡ് 2026’: ട്രംപിന്റെ ഗ്രീൻലാൻഡ് പോസ്റ്റിൽ ആശങ്ക; യുഎസ് ടെറിട്ടറി എന്നാലെന്ത്?

cy520520 Yesterday 11:52 views 1059
  



വാഷിങ്ടൻ∙ ഗ്രീൻലാൻഡിനെ യുഎസ് ഭരണ പ്രദേശമായി ചിത്രീകരിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡ് – യുഎസ് ടെറിട്ടറി, എസ്റ്റാബ്ലിഷ്ഡ് 2026 എന്നെഴുതി വച്ച ബോർഡിനു സമീപം യുഎസ് പതാകയും കൈയിൽ പിടിച്ച് നിൽക്കുന്ന ട്രംപിനെ ചിത്രത്തിൽ കാണാം. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയെയും കാണാം. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെയാണ് യുഎസ് ടെറിട്ടറി എന്നു വിശേഷിപ്പിക്കുന്നത്. പക്ഷേ, പൂർണ സംസ്ഥാന അവകാശങ്ങളുണ്ടാകില്ല. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് ട്രംപ് ചിത്രം പങ്കുവച്ചത്.

FAQ

ചോദ്യം: യുഎസ് ടെറിട്ടറി എന്നാലെന്ത്?

ഉത്തരം: യുഎസ് ടെറിട്ടറി (US Territory) എന്നത് അമേരിക്കയുടെ ഭരണനിയന്ത്രണത്തിലുള്ള പ്രദേശം ആണ്. പക്ഷേ അത് യുഎസിലെ ഒരു സംസ്ഥാനമല്ല. ടെറിട്ടറികൾ യുഎസിന്റെ ഭാഗമാണ്, പക്ഷേ സംസ്ഥാനങ്ങൾക്കുള്ള സമ്പൂർണ അവകാശങ്ങൾ ഇവർക്കില്ല.

ചോദ്യം: എത്ര യുഎസ് ടെറിട്ടറികൾ ഉണ്ട്?

ഉത്തരം: പ്രധാനമായും 5 സ്ഥിര താമസമുള്ള (inhabited) ടെറിട്ടറികൾ ഉണ്ട്. പ്യൂർട്ടോ റിക്കോ, ഗുവാം, യുഎസ് വിർജിൻ ഐലൻഡ്സ്, നോർത് മരിയാന ഐലൻഡ്, അമേരിക്കൻ സമോവ.

ചോദ്യം: ടെറിട്ടറിയിൽ താമസിക്കുന്നവർ യുഎസ് പൗരന്മാരാണോ?

ഉത്തരം: ഭൂരിഭാഗം ടെറിട്ടറികളിലെ ആളുകൾ യുഎസ് പൗരന്മാരാണ്. അമേരിക്കൻ സമോവയിലുള്ളവരെ സാധാരണയായി യുഎസ് നാഷനൽസ് എന്നാണ് വിശേഷിപ്പിക്കുന്നത്. പൂർണ പൗരത്വമില്ല.  

ചോദ്യം: അവർക്ക് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകുമോ?

ഉത്തരം: യുഎസ് ടെറിട്ടറികളിലെ ജനങ്ങൾക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല.

ചോദ്യം: കോൺഗ്രസിൽ ടെറിട്ടറികൾക്ക് പ്രതിനിധിത്വമുണ്ടോ?

ഉത്തരം: പരിമിത പ്രാതിനിധ്യമേയുള്ളൂ. ഓരോ ടെറിട്ടറിക്കും റെപ്രസെന്റേറ്റീവ് അല്ലെങ്കിൽ ഡെലിഗേറ്റ് ഉണ്ടാകും. എന്നാൽ അവർക്കു കോൺഗ്രസിൽ വോട്ട് ചെയ്യാനാവില്ല.  

ചോദ്യം: യുഎസ് നിയമങ്ങൾ ടെറിട്ടറികളിൽ ബാധകമാണോ?

ഉത്തരം: ഭാഗികമായി മാത്രം. ചില ഫെഡറൽ നിയമങ്ങൾ ബാധകമാണ്. എല്ലാ ഭരണഘടനാ അവകാശങ്ങളും ബാധകമല്ല.  

ചോദ്യം: ടെറിട്ടറികൾക്ക് സ്വന്തം സർക്കാർ ഉണ്ടോ?

ഉത്തരം: ഉണ്ട്. സ്വന്തം ഗവർണർ, പ്രാദേശിക പാർലമെന്റ്, ആഭ്യന്തര കാര്യങ്ങളിൽ പരിമിത സ്വയംഭരണം എന്നിവയുണ്ടാകും.

ചോദ്യം: ഒരു ടെറിട്ടറിക്ക് സംസ്ഥാനമാകാമോ?

ഉത്തരം: അതിന് കോൺഗ്രസിന്റെ അംഗീകാരം വേണം. സംസ്ഥാനപദവി വേണമെന്ന പ്യൂർട്ടോ റിക്കോയുടെ ആവശ്യത്തിൽ വർഷങ്ങളായി ചർച്ച തുടരുകയാണ്.

  • Also Read ഗ്രീൻലൻഡിൽ ട്രംപ് കണ്ണു വയ്ക്കുന്നത് ചുമ്മാതല്ല; മറഞ്ഞിരിക്കുന്നത് കോടാനുകോടി മൂല്യമുള്ള അപൂർവ ധാതുസമ്പത്ത്   
English Summary:
US President Donald Trump shared an image on Truth Social portraying Greenland as a future US territory, ahead of the World Economic Forum in Davos. A US territory is a region under US control but without full statehood rights. The United States has five inhabited territories, whose residents have limited political rights. They cannot vote in presidential elections and have only non-voting representation in Congress. - Explainer
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156954