search

ജീവൻ രക്ഷിക്കാൻ ശ്വാസകോശം മാറ്റി വയ്ക്കണം; യുവതി സഹായം തേടുന്നു

deltin33 3 day(s) ago views 969
  



മുളന്തുരുത്തി∙ ശ്വാസകോശത്തിന് ഗുരുതരമായ രേ‍ാഗം ബാധിച്ച യുവതി ഉദാരമനസ്സുകളുടെ കനിവ് തേടുന്നു. മുളന്തുരുത്തി, മണീട് വില്ലേജിൽ പാമ്പ്ര, മേപ്പാടത്ത് വീട്ടിൽ അൻസ വർഗീസ് (27) ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ശ്വാസകോശങ്ങളുടെ പ്രവർത്തനം നിലച്ചതിനാൽ നിലവിൽ 24 മണിക്കൂറും ഓക്‌സിജൻ (4-6 LPM) സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അൻസയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി രണ്ട് ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് ചെന്നൈ അപ്പോളോ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.  

ഇതുവരെ ചികിത്സകൾക്ക് 30 ലക്ഷത്തോളം രൂപ ചെലവായി. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഇനിയും 65 ലക്ഷം രൂപയോളം ചെലവ് വരും. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ അൻസ വർഗീസിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയൂ. അൻസയുടെ ചികിത്സാർഥം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്

A\C NO: 12130100143743
IFSC : FDRL0001213
BANK: FEDERAL BANK MANEED
PHONE: 9633666961

    

  • ആരുമറിയാതെ കിടന്ന ഗ്രാമം ഇന്ന് ലോക സമ്പത്തിന്റെ കേന്ദ്രം; രക്ഷകനായത് ക്ഷയ രോഗം! കേരള മന്ത്രിസംഘവും ദാവോസിൽ പോയതെന്തിന്?
      

         
    •   
         
    •   
        
       
  • കൃഷി അറിയില്ലെന്ന് സങ്കടം വേണ്ട; നിങ്ങൾ ആഗ്രഹിക്കുന്ന വിളകൾ നടും, വിളവെടുക്കും, വിറ്റുനൽകും; കൃഷിഭൂമിയിൽ ഓൾ ഇൻ ഓൾ അഗ്രി സൊലൂഷൻ
      

         
    •   
         
    •   
        
       
  • ‘ആ വിഡിയോ ആത്മഹത്യയിലേക്ക് നയിക്കും, കാരണമുണ്ട്’: പൊതു ഇടത്തിലെ വിഡിയോ കുരുക്കാകുന്നത് എപ്പോൾ? ഷിംജിതയ്ക്കെതിരെ കേസ് നിലനിൽക്കുമോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Lung disease patient seeks financial aid for transplant. A young woman from Mulanthuruthy, Kerala, suffering from severe lung disease urgently needs a lung transplant and is appealing for donations to cover the expensive surgery and aftercare.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471144