search

ഭിന്നശേഷിക്കാർക്ക് വീട് നിർമിക്കാൻ സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ഒരു കുടുംബം

LHC0088 The day before yesterday 11:52 views 814
  



പത്തനാപുരം∙ ഭിന്നശേഷിക്കാർക്ക് വീട് വച്ച് നൽകാൻ സൈക്കിളിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഒരു കുടുംബം. വയനാട് അമ്പലവയൽ സ്വദേശികളായ റിനീഷ്  ഭാര്യ രജനി, മകൻ റിയോ റെനീഷ് എന്നിവരാണ് യാത്ര തിരിച്ചത്. പത്തനാപുരത്ത് വച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് ഭിന്നശേഷിക്കാർക്ക് വീട് വച്ച് കൊടുക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ ടെക്നിഷ്യനായ റിനീഷ് ഭൂമി വാങ്ങിയെങ്കിലും വീട് വയ്ക്കാനാവശ്യമായ പണം ഉണ്ടായിരുന്നില്ല. ഇത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് സൈക്കിൾ ചേർത്ത് വച്ചുണ്ടാക്കിയ വാഹനത്തിൽ കുടുംബം യാത്ര ചെയ്യുന്നത്. കന്യാകുമാരിയിലെത്തി അവിടെ നിന്ന് തമിഴ്നാട് വഴി നോർത്ത് ഇന്ത്യയിലേക്ക് പോയി, ഡൽഹി –കർണാടക വഴി തിരികെ കേരളത്തിലേക്കെത്തുകയാണ് ലക്ഷ്യം. ഒന്നര വർഷം കൊണ്ട് യാത്ര പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് റെനീഷ് പറഞ്ഞു. English Summary:
Differently abled housing is the main objective of a family cycling across India. A family from Wayanad is cycling across India to raise funds to build homes for five differently-abled individuals, with the journey flagged off in Pathanapuram.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159666