ടെഹ്റാൻ∙ യുഎസ് ഇടപെടലിന് പിന്നാലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ ഇർഫാൻ സോൾട്ടാനിയുടെ (26) വധശിക്ഷ റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഭരണകൂടത്തിനെതിരായ പ്രചാരണത്തിനും നീക്കം നടത്തിയതാണ് ഇർഫാനെതിരെ ചുമത്തിയ കുറ്റം. കോടതി ശിക്ഷിച്ചാൽ പോലും ഇത്തരം കുറ്റങ്ങൾക്ക് വധശിക്ഷയില്ലെന്നാണ് പുതിയ വിശദീകരണം.
ചടുലനീക്കങ്ങളുമായി യുഎസ്: വധശിക്ഷ നീട്ടിവച്ച് ഇറാൻ; 26 വയസ്സുകാരൻ ഏകാന്ത തടവിൽ, കനത്ത ജാഗ്രതയിൽ ലോകരാജ്യങ്ങൾ Gulf News
അവസാന 10 മിനിറ്റ് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ; ഇന്ന് തന്നെ തൂക്കിലേറ്റും, ഇറാനു ഭീഷണിയുമായി ട്രംപും Gulf News
അറസ്റ്റിലായ പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകിയാൽ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 10ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇർഫാൻ സോൾട്ടാനിയെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തത്. പിന്നാലെ 14ന് വധശിക്ഷ നടപ്പാക്കുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇന്നലെ നാടകീയമായി വധശിക്ഷ മാറ്റിവച്ചതായും ഇന്ന് ഇർഫാൻ സോൾട്ടാനിക്ക് വധശിക്ഷ വിധിക്കാവുന്ന കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ വധശിക്ഷയില്ലെന്നും അറിയിക്കുകയായിരുന്നു.
പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനെതിരെ ഇറാനിയൻ ജനതയുടെ സഹായത്തിനെത്തുന്നതിനെക്കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് സംസാരിച്ചിരുന്നു. ആവശ്യമെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകിയിരുന്നു. ഇനി വധശിക്ഷ നടപ്പാക്കില്ലെന്ന് ഇറാൻ അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
അതേസമയം, സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിമാന സർവീസുകൾ പലതും തടസ്സം നേരിടുന്നുണ്ട്. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയായി.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Erfan Soltani എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്)