search

രാസലഹരിയുമായി യുവതി കണ്ണൂരിൽ പിടിയിൽ; ഗോവയിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് 2 മാസം മുൻപ്

cy520520 The day before yesterday 11:51 views 908
  



കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

  • Also Read ‘ഡിമാൻഡ്’ കുറയ്ക്കുകയെന്നതു വെല്ലുവിളി; പഴയ കൂട്ടുകാരെ മറക്കും, അവർ വരും ‘സുഹൃത്ത്’ ആയി; ‘ലഹരി’ക്കെണിയെക്കുറിച്ച് റാവാ‍ഡ എ.ചന്ദ്രശേഖർ   


പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.

  • Also Read റോഡരികിലെ ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം ഒരു ലക്ഷം രൂപ   
English Summary:
Kannur drug case: Kannur drug bust leads to the arrest of a woman in Pappinisseri with methamphetamine. Excise officials are investigating the source of the drugs and further details about the arrested individual\“s involvement in drug trafficking.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157070