കലിഫോർണിയ∙ ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്ന ക്രൂ-11 ദൗത്യ സംഘം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി ഇറങ്ങി. (സ്പ്ലാഷ് ഡൗൺ). 13 മിനിറ്റ് നീളുന്ന ഡീഓർബിറ്റ് ജ്വലനത്തിനു ശേഷമാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ പേടകം കടലിൽ ഇറങ്ങിയത്. വൈദ്യചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റു മൂന്നു ക്രൂ അംഗങ്ങളുമാണ് മടങ്ങുന്നത്. ഐഎസ്എസിന്റെ (രാജ്യാന്തര ബഹിരാകാശ നിലയം) 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നത്. ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.
- Also Read ബഹിരാകാശത്ത് അടിയന്തരാവസ്ഥ; രോഗബാധിതനായ സഞ്ചാരിയുമായി ക്രൂ-11 ഭൂമിയിൽ; ഇത്തരമൊരു തിരിച്ചിറക്കം ചരിത്രത്തിലാദ്യം, വിഡിയോ!
LIVE: After undocking from the @Space_Station, Crew-11 is on their way back to Earth. Tune in to watch them splash down off the coast of California, scheduled for 3:41am ET (0841 UTC). https://t.co/mIUojli3XW— NASA (@NASA) January 15, 2026
∙ സംഘത്തിൽ നാലുപേർ
യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാർഡ്‍മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തുന്നവർ. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങുന്നത്. ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നിലവിൽ 7 പേരുള്ളിടത്ത്, ഇവർ മടങ്ങുന്നതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാകും അവശേഷിക്കുക. രോഗബാധിതനായ സഞ്ചാരിയെ തിരിച്ചെത്തിച്ച ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കായി മാറ്റും.
- Also Read വീഴ്ചകൾ ചവിട്ടുപടിയാക്കിയ ചരിത്രമാണ് ഐഎസ്ആർഒയുടേത്! പിഎസ്എൽവി വീണ്ടും ബഹിരാകാശത്ത് വിസ്മയങ്ങൾ തീർക്കും
∙ ഭൂമിയിലേക്ക് 10.5 മണിക്കൂർ
നിലയത്തിൽനിന്ന് അൺഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സംഘം പത്തര മണിക്കൂറെടുത്താണ് ഭൂമിയിൽ എത്തുക. ഓസ്ട്രേലിയയ്ക്ക് മുകളിൽ വച്ചാണ് നിലയത്തിൽനിന്നു പേടകം വേർപെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.11 ഓടെ ക്രൂ-11 ദൗത്യസംഘവുമായി എത്തുന്ന പേടകം കലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
2025 ഓഗസ്റ്റിലാണ് ക്രൂ-11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ദൗത്യസംഘത്തിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെ മടക്കം നേരത്തേയാക്കി. അതേസമയം, സ്വകാര്യത മാനിച്ച് ദൗത്യസംഘത്തിൽ ആർക്കാണ് വൈദ്യസഹായം വേണ്ടതെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല. English Summary:
ISS astronaut medical evacuation: SpaceX Crew-11 mission is cut short due to an astronaut\“s health emergency, prompting an early return to Earth. The mission, involving astronauts from the US, Russia, and Japan, is returning via a SpaceX Dragon spacecraft and will splash down off the coast of California. NASA is live-streaming the historic return. |