ന്യൂഡൽഹി ∙ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ജനുവരി 19ന് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ നടനും ടിവികെ നേതാവുമായ വിജയ്‌യോട് സിബിഐ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജനുവരി 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ച് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ നിർദേശം. ഏകദേശം 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ 2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് പ്രധാനമായും സിബിഐ ചോദിച്ചത്.
- Also Read മി. മോദി നിങ്ങൾക്ക് അതിനു കഴിയില്ല; ‘ജനനായകനെ’ പിന്തുണച്ച് രാഹുൽ ഗാന്ധി; സ്റ്റാലിനെ വിട്ട് വിജയ്‌യെ പിടിക്കുമോ?
കഴിഞ്ഞ സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കും തിരക്കുമുണ്ടായി വൻ ദുരന്തം സംഭവിച്ചത്. വൻ രാഷ്ട്രീയ വിവാദം കൂടിയായി മാറിയ സംഭവത്തിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടിരുന്നു. ടിവികെ തന്നെ നൽകിയ ഹർജിയിലായിരുന്നു ഇത്. മുൻ സുപ്രീംകോടതി ജഡ്ജി അജയ് റസ്തോഗി അധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം. 9 കുട്ടികൾ ഉൾപ്പെടെയാണ് 41 പേർ കരൂരിൽ മരിച്ചത്. 146 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ 41 കുടുംബങ്ങളെയും ദത്തെടുക്കുമെന്നും വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്നും ടിവികെ പ്രഖ്യാപിച്ചിരുന്നു. കരൂർ ദുരന്തത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് വിജയ് പൊതുരംഗത്ത് വീണ്ടും സജീവമായത്
- Also Read ‘ആ 7 മണിക്കൂർ എന്തുകൊണ്ടു വൈകി?’: വിജയ്‍ക്ക് 6 മണിക്കൂർ സിബിഐ ചോദ്യ പരീക്ഷ; നാളെയും ഹാജരാകാൻ നോട്ടിസ്, എത്തില്ലെന്ന് താരം
English Summary:
CBI Summons Vijay for Second Round of Questioning: Vijay\“s CBI questioning regarding the Karur tragedy will continue with a second round scheduled for January 19, following an initial 7-hour interrogation about the fatal stampede. The Supreme Court-ordered probe is investigating the incident where 41 people lost their lives at a TVK rally. |
|