search

‘ഓപ്പറേഷൻ സിന്ദൂറിൽ ലഷ്കർ കേന്ദ്രം തകർന്നു, ചൈന സഹായിച്ചു’: വെളിപ്പെടുത്തലുമായി കമാൻഡർ; പാക്കിസ്ഥാൻ പ്രതിരോധത്തിൽ

LHC0088 Yesterday 11:49 views 494
  



ന്യൂഡൽഹി ∙ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ തങ്ങളുടെ കേന്ദ്രത്തെ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്. മേയ് 6,7 തീയതികളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ മുരിദ്‌കെയിലുള്ള ലഷ്‌കർ ആസ്ഥാനമായ മർകസ്-ഇ-തയ്ബ പൂർണമായും തകർന്നെന്ന് യുഎസ് രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള റൗഫ് വെളപ്പെടുത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ദൗത്യം ലക്ഷ്യം കണ്ടുവെന്നതിന്റെ ഏറ്റവും വ്യക്തമായ സ്ഥിരീകരണമാണിത്.

  • Also Read \“ഐഎന്‍എസ്‌‌വി കൗണ്ഡിന്യ\“യുടെ കന്നി യാത്ര: ഉത്സവാന്തരീക്ഷത്തില്‍ മസ്‌കത്തില്‍ വരവേല്‍പ്   


പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ പാക്ക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ നിന്ന് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഇന്ത്യയിലേക്ക് അയക്കുന്നതിനും നേതൃത്വം നൽകിയിരുന്നത് ഹാഫിസ് അബ്ദുൽ റൗഫായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയത്.  

  • Also Read അമേരിക്കയുടെ \“സൂപ്പർ വിമാനം\“ എഫ്-35 വേണ്ട, റഷ്യയോടും \“നോ\“; ഇന്ത്യ റഫാലിൽ തന്നെ ഉറച്ചുനിൽക്കാനുള്ള ആ കാരണം?   


ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ പാക്കിസ്ഥാനും ലഷ്‌കറും ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചതായി ഹാഫിസ് പരസ്യമായി സമ്മതിച്ചു. പാക്കിസ്ഥാനിൽ ജിഹാദിന് തുറന്ന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ലോകത്തെവിടെയുമുള്ളതിനേക്കാൾ എളുപ്പത്തിൽ ഇവിടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും കഴിയുമെന്നും റൗഫ് അവകാശപ്പെട്ടു. സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് നമുക്കിത് ചെയ്യാൻ കഴിയുന്നത് എന്ന് കൂടി ഹാഫിസ് പറഞ്ഞതിലൂടെ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദമാണ് അംഗീകരിക്കുന്നത്.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്ത്യ-പാക്ക് സംഘർഷത്തിന്റെ സമയത്ത് ചൈന പാക്കിസ്ഥാനെ സഹായിച്ചതായും റൗഫ് പറഞ്ഞു. ചൈനീസ് പിന്തുണ പാക്കിസ്ഥാന് ഇന്ത്യയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകിയെന്നും ഹാഫിസ് പറഞ്ഞു. ഇന്ത്യ തകർത്ത മർകസ്-ഇ-തയ്ബ കോംപ്ലക്സിൽ പുതുതായി പരിശീലനം ലഭിച്ച തീവ്രവാദികളുടെ പാസിങ് ഔട്ട് ചടങ്ങ് നടന്നിരുന്നു. ഈ പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഹാഷിസ് പറഞ്ഞത്. ഹാഫിസും, ഉന്നത കമാൻഡർമാരും ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂറിനു ശേഷവും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുകയാണെന്നതിന്റെ സൂചനയായിരുന്നു ഈ ചടങ്ങ്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TahaSSiddiqui എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Lashkar-e-Taiba Commander Admits to Operation Sindoor\“s Success: Operation Sindoor successfully targeted and destroyed Lashkar-e-Taiba\“s Markaz-i-Taiba center in Pakistan. This operation confirms the effectiveness of India\“s counter-terrorism efforts and highlights the ongoing challenges of cross-border terrorism.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159259