LHC0088 • Yesterday 11:49 • views 914
തിരുവനന്തപുരം∙ എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിൽക്കയറിയ എൽഡിഎഫിനെ കടക്ക് പുറത്ത് വിളിച്ച് പുറത്താക്കുമോ യുഡിഎഫ്? വോട്ടര്‍മാരുടെ മനസില്‍ ആഴ്ന്നിറങ്ങുന്ന മാജിക് വാക്കുകളുമായി സജീവമാകുകയാണ് പിആര്‍ പരിപാടികള്‍. നൂറ്, നൂറ്റിപ്പത്ത്, നാല്‍പത് മിഷനുകളുമായാണ് മുന്നണികള്‍ കളം നിറയാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. പത്തുവര്‍ഷം മുന്‍പ് ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന പരസ്യവാചകത്തില്‍ തുടങ്ങിയ എല്‍ഡിഎഫ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ‘എല്‍ഡിഎഫ് തുടരും, നാട് വളരും’ എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ്.
- Also Read ബിജിമോൾ വരുമോ, പുതുമുഖമോ?; ആരെയിറക്കും സിപിഐ?: പീരുമേട് തിരിച്ചു പിടിക്കാൻ കോൺഗ്രസ്
തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ കരുത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കടമെടുത്ത് ഭരണവിരുദ്ധവികാരം ചൂണ്ടിക്കാട്ടി ‘കടക്ക് പുറത്ത്’ ആണ് യുഡിഎഫിന്റെ വജ്രായുധം. 2016ല്‍ ‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന യുഡിഎഫ് മുദ്രാവാക്യത്തെ ചെറുക്കാനാണ് ഇടതുമുന്നണി ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ അവതരിപ്പിച്ചത്. 2021 എത്തിയപ്പോള്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് ഇടതുസര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പിച്ചത്. ‘നാട് നന്നാകാന്‍ യുഡിഎഫ്’ ആയിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ മുദ്രാവാക്യം. 2016ല്‍ ബിജെപി രംഗത്തെത്തിയത് ‘വഴി മുട്ടിയ കേരളം, വഴി കാട്ടാന്‍ ബിജെപി’ എന്ന വാക്കുകളില്‍ ഊന്നിയായിരുന്നു. ‘മാറി ചിന്തിക്കൂ, മാറ്റത്തിനായി മുന്നേറൂ’, ‘പുതിയ കേരളത്തിനായി’ തുടങ്ങിയവയാണ് 2021ല്‍ ബിജെപി മുന്നോട്ടുവച്ചത്.
- Also Read അയിഷ പോറ്റി പോയത് തിരിച്ചടിയെന്ന് സിപിഎം; പാർട്ടി വിടാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കി ആത്മകഥ ഉടൻ
∙ കനുഗോലു നൽകിയത് 4 മുദ്രാവാക്യങ്ങൾ
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
ഇത്തവണ സുനില്‍ കനഗോലു ടീമിന്റെ നിര്‍ദേശപ്രകാരമാണ് യുഡിഎഫ് ‘കടക്ക് പുറത്ത്’ എന്ന വാക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ നല്‍കിയ നാലു മുദ്രാവാക്യങ്ങളില്‍നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അടുത്ത ആയുധം പുറത്തെടുക്കുമെന്നാണ് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ ടീം വ്യക്തമാക്കുന്നത്. ‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ എന്നായിരുന്നു ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ച പോസ്റ്ററിലെ വാക്കുകള്‍. നികേഷ് കുമാറിന്റെയും ജോണ്‍ ബ്രിട്ടാസ് എംപിയുടെയും നേതൃത്വത്തിലാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനുള്ള സമൂഹമാധ്യമ നീക്കങ്ങള്‍ ശക്തമാക്കുന്നത്. അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള ടീമാണ് എന്‍ഡിഎയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.
- Also Read ബിഹാറിൽ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി മറുകണ്ടം ചാടാൻ 6 എംഎൽഎമാർ; ശുഭകാലം ആരംഭിച്ചെന്നു ബിജെപി
‘മാറാത്തതും മാറും’ , ‘വികസിത കേരളം’, ‘കൂടെയുണ്ട് ഞങ്ങള്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു ബദല്‍ മുന്നോട്ടുവയ്ക്കുന്നതിനു തുല്യമാണെന്ന വിലയിരുത്തലിലാണ് ബിജെപി. ‘കോണ്‍ഗ്രസ്-സിപിഎം കുറുവ സംഘം’ എന്ന വാക്യമാണ് ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ബിജെപി സമൂഹമാധ്യമ പ്രചാരണത്തിന് ആയുധമാക്കിയത്. അതിനിടെ, കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ‘തുടരും’ എന്ന വാക്കു തന്നെയാണ്. കഴിഞ്ഞ ദിവസം രാവിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കളുടെ ചിത്രം ഉള്‍പ്പെടെ മന്ത്രി റോഷി അഗസ്റ്റിന്‍ സമൂഹമാധ്യമക്കുറിപ്പ് ഇടുകയും റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെയാണു തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന ചരിത്രപരമായ പിളര്‍പ്പു തന്നെ ഒഴിവായത്.
- Also Read ദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ ?; 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതിയുടെ നോട്ടിസ്
∙ ‘Love you to moon and back’’
ഓരോ ദിവസം സംഭവിക്കുന്ന വിഷയങ്ങള്‍ വിലയിരുത്തി അതീവജാഗ്രതയോടെയാണ് മൂന്നു മുന്നണികളുടെയും സമൂഹമാധ്യമ വിഭാഗങ്ങളും പിആര്‍ ഏജന്‍സികളും മുന്നോട്ടുപോകുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം സജീവചര്‍ച്ചയാകുന്നതിന്റെ ഭാഗമായി ‘‘Love you to moon and back’’ എന്ന് എഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതു വ്യത്യസ്തമായി. എന്നാല്‍ അതേ കപ്പില്‍ തന്നെ ലൈംഗികപീഡന ആരോപണം നേരിടുന്ന ഭരണകക്ഷിയിലെ അംഗങ്ങുടെ ചിത്രം ആലേഖനം ചെയ്ത് തൊട്ടുപിന്നാലെ എതിര്‍വിഭാഗം തിരിച്ചടിയുമായി രംഗത്തെത്തി. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് \“നാടിനൊപ്പം\“ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുകയാണ്. പിആര്‍ഡിയുടെ ചുമതലയില്‍ എല്ലാ ജില്ലകളിലും മാധ്യമസമ്മേളനങ്ങള്‍ നടത്തി പ്രതിഛായ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ പ്രോജക്ട് വര്‍ക്കിനെന്ന പേരിലാണ് പല പിആര്‍ ഏജന്‍സികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ജനങ്ങളെ ബന്ധപ്പെടുന്നത്. ഏതു മണ്ഡലത്തിലെ വോട്ടര്‍ ആണെന്നതില്‍ തുടങ്ങി ജാതി, കഴിഞ്ഞ തവണ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്നതുള്‍പ്പെടെ കാര്യങ്ങളാണ് ചോദിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുന്നോടിയായാണ് പിആര്‍ ഏജന്‍സികള്‍ വിപുലമായ വിവരശേഖരണം നടത്തുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ജയപരാജയങ്ങളും ഭരണമാറ്റവും നിര്‍ണയിക്കുന്നതില്‍ ഏറെ നിര്‍ണായകമായതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് വേളയില്‍ പൊന്നിന്റെ വിലയാണ് ഓരോ വാക്കിനും വിലയിരുത്തലിനും. English Summary:
Social Media Strategies analysis in Kerala assembly elections: Kerala Elections are heating up with LDF and UDF vying for power through strategic slogans and campaigns. The political landscape is seeing a surge in social media activities, indicating a tight race for the upcoming elections. |
|