search

അടൽ ബിഹാരി വാജ്‌പേയി: ഭാരതത്തിന്റെ സാംസ്കാരിക ആത്മവിശ്വാസത്തിൽ വേരൂന്നിയ ഭരണതന്ത്രജ്ഞത

LHC0088 Yesterday 11:48 views 667
  

  



നമ്മുടെ മുൻ പ്രധാനമന്ത്രി, ഭാരത് രത്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദി ഒരു അനുസ്മരണ വേള മാത്രമല്ല, ദേശീയമായ ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണ്. ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജീവിതങ്ങളിലൊന്നിനെ നിർവചിച്ച മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും സാംസ്കാരിക പ്രതിബദ്ധതയെയും കുറിച്ച് ചിന്തിക്കാൻ ഇത് രാജ്യത്തെ പ്രേരിപ്പിക്കുന്നു. 1924 ഡിസംബർ 25-ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ശ്രീമതി കൃഷ്ണ ദേവിയുടെയും ശ്രീ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി ജനിച്ച വാജ്പേയി, തന്റെ 94 വർഷത്തെ ജീവിതം പൂർണമായും രാഷ്ട്രസേവനത്തിനായി സമർപ്പിച്ചു. മിടുക്കനായ വിദ്യാർഥി, സംവേദനാത്മകതയുള്ള കവി, നിർഭയനായ പത്രപ്രവർത്തകൻ, ആദർശവാദിയായ പാർലമെന്റേറിയൻ, ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ഭരണതന്ത്രജ്ഞൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ യാത്ര ഇന്ത്യയുടെ ജനാധിപത്യത്തിനും ദേശീയ ബോധത്തിനും വഴികാട്ടിയായി തുടരുന്നു. 2018 ഓഗസ്റ്റ് 16 ന് അദ്ദേഹം വിടവാങ്ങിയപ്പോൾ ബാക്കിയായത് സ്മരണകൾ മാത്രമല്ല, ധാർമിക-രാഷ്ട്രീയ പൈതൃകങ്ങൾ കൂടിയാണ്.

  • Also Read \“എ ക്ലാസ്\“ വിജയം ലക്ഷ്യമിട്ട് ബിജെപി; 36 മണ്ഡലങ്ങളിൽ സ്ഥാനാർഥി ചർച്ച തുടങ്ങി   
  ശിവ് പ്രകാശ്

പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളലിനോടും ദൃഢനിശ്ചയത്തെ അനുകമ്പയോടും ദേശീയതയെ ജനാധിപത്യപരമായ സംയമനത്തോടും സമന്വയിപ്പിച്ച അപൂർവ വ്യക്തിത്വമായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ഈ ഗുണങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽനിന്ന് മാത്രമല്ല, ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ എതിരാളികളിൽനിന്നും അദ്ദേഹത്തിനു പ്രശംസ നേടിക്കൊടുത്തു. വ്ലാഡിമിർ പുട്ടിൻ ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഒരു യുഗവുമായിത്തന്നെ അഭേദ്യ ബന്ധമുള്ള മികച്ച ഭരണതന്ത്രജ്ഞൻ എന്നാണ്. അടൽജിയുടെ സത്യസന്ധതയ്ക്കും വൈജ്ഞാനിക ആഴത്തിനും ആഗോളവേദിയിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനും ലഭിച്ച അംഗീകാരമായിരുന്നു ഇത്.

  • Also Read ‘പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരം, നല്ല ഭരണം കാഴ്ചവയ്ക്കണമെന്ന് ആശംസിക്കുന്നു’; മേയറെ തേടി നരേന്ദ്രമോദിയുടെ കത്ത്   


തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. ജമ്മു കശ്മീർ വിഷയത്തിൽ അദ്ദേഹം ശ്യാമ പ്രസാദ് മുഖർജിക്കൊപ്പം ഉറച്ചുനിന്നു. പെർമിറ്റ് സമ്പ്രദായത്തിനും ദേശീയ ഐക്യത്തെ ബാധിക്കുന്ന പ്രത്യേക പദവിക്കും എതിരെയുള്ള പോരാട്ടത്തിൽ അവർക്കിടയിൽ ശക്തമായ വൈകാരിക- ആശയപരമായ ബന്ധമുണ്ടായിരുന്നു. പെർമിറ്റ് ഇല്ലാതെ കശ്മീരിൽ പ്രവേശിക്കുമെന്ന മുഖർജിയുടെ ചരിത്രപരമായ പ്രഖ്യാപനം അടൽജിയുടെ മനസ്സിൽ എന്നും മായാതെ നിന്നു. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും കശ്മീർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നെഹ്‌റു കാലഘട്ടത്തിലെ കശ്മീർ നയങ്ങളെയും ഹിന്ദു അഭയാർഥിപുനരധിവാസത്തിലെ പോരായ്മകളെയും അടൽജി ശക്തമായി എതിർത്തു. ചൈനയുടെ ടിബറ്റ് അധിനിവേശം ഇന്ത്യയുടെ അതിർത്തികൾക്കു ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ‘‘ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന്റെ ശവത്തിന്മേൽ ചൈനയുമായി സൗഹൃദത്തിന്റെ കൊട്ടാരം പണിയാൻ ഇന്ത്യക്ക് കഴിയില്ല’’ എന്ന 1959-ലെ അദ്ദേഹത്തിന്റെ പ്രഖ്യാപനം ധാർമിക യാഥാർത്ഥ്യബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്. 1961-ലെ ഗോവ, ദാമൻ, ദിയു വിമോചനത്തെ പിന്തുണച്ച അദ്ദേഹം, അത് വെറുമൊരു യുദ്ധമല്ലെന്നും ഇന്ത്യയുടെ നഷ്ടപ്പെട്ട ശ്വാസവും ആത്മാഭിമാനവും വീണ്ടെടുക്കലാണെന്നും വിശേഷിപ്പിച്ചു.

പത്രപ്രവർത്തനത്തിലൂടെയാണ് അടൽജി പൊതുജീവിതം ആരംഭിച്ചത്. രാഷ്ട്രധർമ, പാഞ്ചജന്യ, വീർ അർജുൻ, സ്വദേശ് എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തനം എന്നത് വെറും വാർത്താ റിപ്പോർട്ടിങ്ങല്ല, മറിച്ച് ദേശീയബോധം രൂപപ്പെടുത്തുന്ന പ്രവർത്തനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ വികസന യാത്രയ്ക്ക് അദ്ദേഹം പുതിയ മാനങ്ങൾ നൽകി. സുവർണ ചതുഷ്കോണ പാത പദ്ധതിയും പ്രധാനമന്ത്രി ഗ്രാം സഡക് യോജനയും ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന് അടിത്തറയിട്ടു. \“ജയ് ജവാൻ, ജയ് കിസാൻ\“ എന്ന മുദ്രാവാക്യത്തോടൊപ്പം \“ജയ് വിജ്ഞാൻ\“ എന്ന് കൂടി ചേർത്തുകൊണ്ട് ശാസ്ത്രത്തിനും ഗവേഷണത്തിനും അദ്ദേഹം മുൻഗണന നൽകി.

1998 മേയിലെ പൊഖ്‌റാൻ ആണവ പരീക്ഷണം അടൽജിയുടെ ധീരതയുടെയും തന്ത്രപരമായ വ്യക്തതയുടെയും തെളിവാണ്. രാജ്യാന്തര ഉപരോധങ്ങളെ സംയമനത്തോടെ നേരിട്ട അദ്ദേഹം ഇന്ത്യയെ ഒരു ഉത്തരവാദിത്തമുള്ള ആണവശക്തിയായി മാറ്റി. “ശക്തിയിലൂടെയുള്ള സമാധാനം“ എന്നതായിരുന്നു അദ്ദേഹത്തിന്റെ വിദേശനയം. ലാഹോറിലേക്ക് ബസ് യാത്ര നടത്തി സൗഹൃദത്തിന്റെ കൈ നീട്ടിയപ്പോഴും, കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് അദ്ദേഹം തന്റെ നിശ്ചയദാർഢ്യം തെളിയിച്ചു.

പ്രതിപക്ഷത്തിരുന്നപ്പോഴും ‘ആദ്യം രാജ്യം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. 1971-ലെ യുദ്ധകാലത്ത് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചതും കശ്മീർ വിഷയത്തിൽ പി.വി. നരസിംഹറാവുവിന്റെ അഭ്യർത്ഥനപ്രകാരം പ്രതിനിധി സംഘത്തെ നയിച്ചതും അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഔന്നത്യത്തിനു തെളിവാണ്. ഐക്യരാഷ്ട്രസംഘടനയിലെ ചരിത്രപരമായ ഹിന്ദി പ്രസംഗം ഇന്ത്യൻ സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വിളിച്ചോതുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി അദ്ദേഹം ജയിൽവാസം അനുഭവിച്ചു. തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ അധികാരം നഷ്ടപ്പെടുന്നതാണg നല്ലതെന്ന് അദ്ദേഹം തെളിയിച്ചു. ഇന്ത്യ വെറുമൊരു ഭൂപടമല്ല, മറിച്ച് ജീവസ്സുറ്റ ഒരു നാഗരികതയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അടൽജിയുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർLd/മായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ശക്തവും സ്വയംപര്യാപ്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരം.

(ബിജെപിയുടെ ദേശിയ കോ-ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
English Summary:
Atal Bihari Vajpayee\“s life was a testament to India\“s cultural self-confidence and statesmanship. He dedicated his 94 years to serving the nation, upholding its sovereignty, territorial integrity, and promoting infrastructure development and nuclear capability.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731