search

ബർഗറിൽ ചിക്കൻ കുറഞ്ഞു: കത്തിവീശലും മർദനവും; ജോഷ്വയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പരിഹാസം

cy520520 11 hour(s) ago views 285
  



കൊച്ചി∙ ബർഗറിൽ ചിക്കന്റെ അളവു കുറഞ്ഞു പോയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കത്തിവീശിയ മാനേജർ മുണ്ടംവേലി സ്വദേശി ജോഷ്വ(30)യ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പരിഹാസ പ്രളയം. എറണാകുളം എംജി റോഡിൽ കെപിസിസി കവലയിലെ കടയിലെ മാനേജരാണ് ജോഷ്വ. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കത്തിവീശിയ മുണ്ടംവേലി സ്വദേശി ജോഷ്വ(30)യ്ക്കെതിരെയാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. ജോഷ്വയെ മർദിച്ച നാലു വിദ്യാർഥികൾക്കെതിരെയും കേസെടുത്തു. ജോഷ്വയുടെ മൊഴികളിൽ പറയുന്ന 4 പേർക്കെതിരെയാണു കേസ്.  
  View this post on Instagram

A post shared by Manorama Online (@manoramaonline)


തൊട്ടടുത്തുള്ള മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കാനെത്തിയ 4 പ്ലസ്ടു വിദ്യാർഥികൾ ബർഗറിൽ ചിക്കന്റെ അളവ് കുറവുള്ള കാര്യം ജീവനക്കാരെ അറിയിച്ചതിനെ തുടർന്നുണ്ടായ തർക്കമാണു കത്തിവീശലിലും മർദനത്തിലും അവസാനിച്ചത്. സംസാരിക്കുന്നതിന്റെ വിഡിയോ വിദ്യാർഥികൾ റെക്കോർഡ് ചെയ്യാൻ തുടങ്ങിയതോടെ മാനേജർ കൂടുതൽ ക്ഷുഭിതനായി. ഇതുകണ്ടു ഭയന്ന വിദ്യാർഥികൾ അവരുടെ സഹോദരന്മാരെ ഫോണിൽ വിവരം അറിയിച്ചു.

ഇവർ കൂടി കടയിലെത്തിയതോടെ രംഗം വഷളായി. അടുക്കളയിൽ കയറി കത്തിയുമായി പുറത്തിറങ്ങിയ ജോഷ്വ കത്തിവീശി ഭീതി പരത്തിയതോടെ വിദ്യാർഥികളുടെ ബന്ധുക്കൾ ജോഷ്വയെ കീഴ്പ്പെടുത്തി മർദിച്ചു. 83,000 രൂപയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും ജോഷ്വ മൊഴി നൽകി.
  English Summary:
Kochi Burger Fight: A dispute over insufficient chicken in a burger escalated into a stabbing and physical assault, leading to police registration of cases against five individuals. The incident occurred at a restaurant near Maharaja\“s College in Ernakulam, after students complained about the chicken quantity.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156436