search

ചുവരെഴുത്ത് കണ്ട തിരുത്തുകൾ

Chikheang Yesterday 11:47 views 124
  



തോൽക്കാതിരിക്കാൻ പെ‍ാരുതുന്ന ഒരു അതിജീവിതയോടും മുറിവേൽപിക്കപ്പെടാതിരിക്കാൻ കെ‌ാതിക്കുന്ന പരിസ്ഥിതിയോടും ചേർന്നുനിൽക്കുന്നതാണ് സുപ്രീം കോടതിയിൽനിന്ന് കഴിഞ്ഞദിവസമുണ്ടായ രണ്ടു നിർണായക ഉത്തരവുകൾ.   

രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച യുപിയിലെ ഉന്നാവ് പീഡനക്കേസിൽ കുറ്റവാളിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിനു ജാമ്യം അനുവദിച്ച നടപടിയും കേരളത്തിനു പശ്ചിമഘട്ടമെന്നപോലെ ഉത്തരേന്ത്യയുടെ ഹരിതകവചമായ ആരവല്ലിക്കുന്നുകളുടെ നിർവചനം മാറ്റിമറിച്ച വിവാദ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തതു സമീപകാലത്തു രാജ്യം കേട്ട ഏറ്റവും മുഴക്കമുള്ള നീതിവിളംബരമാണ്. അധികാരത്തിന്റെയും പണത്തിന്റെയും താൽപര്യങ്ങൾക്കും വഴിവിട്ട സമ്മർദങ്ങൾക്കും അത്യാർത്തിക്കുമെ‍ാക്കെ തണൽ പകരുന്ന വ്യവസ്ഥിതിയോടുള്ള മുന്നറിയിപ്പുതന്നെയായി നീതിപീഠത്തിന്റെ ഈ തിരുത്തുകളെ കാണണം.

ക്രൂരതയും അപമാനവും കണ്ണീരും ചോരയും കൊണ്ടെഴുതിയതാണ് ഉന്നാവിലെ പെൺകുട്ടിയുടെ ജീവിതകഥ. അശരണവും അശാന്തവുമായ അവളുടെ വിലാപം രാജ്യമനഃസാക്ഷിയുടെ വിങ്ങലായിട്ടു വർഷങ്ങൾ പലതായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2017ൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ, സെൻഗറിനു ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ഡൽഹി സിബിഐ സ്പെഷൽ കോടതി 2019 ഡിസംബറിൽ വിധിച്ചു. എന്നാൽ, ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു ഈ മാസം 23ന് ഡൽഹി ഹൈക്കോടതി. ആ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എംഎൽഎയെ പൊതുസേവകനായി കാണാൻ കഴിയില്ലെന്നു പറഞ്ഞാണ് സെൻഗറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എംഎൽഎ പൊതുസേവകൻ ആകില്ലെന്നതു സെൻഗറിന്റെ അഭിഭാഷകർ ഉയർത്തിയ വാദമായിരുന്നു. അതംഗീകരിച്ച ഹൈക്കോടതി, പോക്സോ പ്രകാരമുള്ള കടുത്ത ശിക്ഷയുടെ പരിധിയിൽ (അഞ്ചാം വകുപ്പ്) സെൻഗർ വരില്ലെന്നു വിലയിരുത്തി. പോക്സോയിലെ നാലാം വകുപ്പുപ്രകാരമുള്ള ചുരുങ്ങിയ ശിക്ഷ ഏഴു വർഷമാണെന്നിരിക്കെ, 2018 ഏപ്രിലിൽ അറസ്റ്റിലായ സെൻഗർ അതിലേറെക്കാലം ശിക്ഷ അനുഭവിച്ചുവെന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഇളവ് അനുവദിച്ചത്.   

എന്നാൽ, പൊലീസ് കോൺസ്റ്റബിൾപോലും പൊതുസേവകൻ എന്ന ഗണത്തിൽ ഉൾപ്പെടുമ്പോൾ എംഎൽഎമാർ ഈ നിർവചനത്തിൽനിന്ന് ഒഴിവാകുന്നതെങ്ങനെയെന്ന സന്ദേഹമാണ് സുപ്രീം കോടതി ഉയർത്തിയത്. പിൻവഴികളിലൂടെ നിയമത്തിന്റെ ആനുകൂല്യം തേടുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഈ ചോദ്യം. അധികാരത്തണലിൽ എന്തും ചെയ്യാമെന്നു കരുതുന്ന കുറ്റവാളികളുടെ കൂത്തരങ്ങാകരുത് നമ്മുടെ രാജ്യമെന്ന മുന്നറിയിപ്പുകൂടി പരമോന്നത നീതിപീഠത്തിന്റെ ഇടപെടലിൽനിന്നു വായിച്ചെടുക്കാം.   

ആരവല്ലിക്കുന്നുകളുടെ നിർവചനം മാറ്റിമറിച്ച വിവാദ ഉത്തരവ് സ്റ്റേ ചെയ്തതിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയതാകട്ടെ പരിസ്ഥിതിസംരക്ഷണത്തിന്റെ മഹനീയ സന്ദേശംതന്നെയാണ്. ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ചെറുകുന്നുകളുടെയും മലകളുടെയും കൂട്ടത്തെയാണ് ആരവല്ലി മേഖലയായി കണക്കാക്കുന്നത്. ഖനനഭീഷണി നിലനിന്നപ്പോഴും കോടതിയുടെ മേൽനോട്ടം കുന്നുകളെ സംരക്ഷിച്ചുനിർത്തി. എന്നാൽ, സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്രം തയാറാക്കിയ ആരവല്ലി നിർവചനം കുന്നുകളുടെ മരണമണിയാണെന്നായിരുന്നു പരിസ്ഥിതി വിദഗ്ധരുടെ ആരോപണം. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിപ്പോർട്ട് അംഗീകരിച്ച്, ഭൂനിരപ്പിൽനിന്നു 100 മീറ്ററോ അതിൽക്കൂടുതലോ ഉയരത്തിലുള്ള കുന്നുകൾ മാത്രമേ ആരവല്ലിക്കുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടൂ എന്നു നവംബർ 20ന് സുപ്രീം കോടതി ഉത്തരവിട്ടു.   

പുതിയ നിർവചനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ വിഷയം സ്വമേധയാ പരിഗണിച്ചാണ് സ്വന്തം വിധി ഇപ്പോൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്. ആരവല്ലിയുടെ ഭൂരിഭാഗം മേഖലയും നിയന്ത്രണങ്ങൾക്കു പുറത്താകുമെന്നും ഖനന മാഫിയയുടെ പിടിയിലാകുമെന്നുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കയ്ക്ക് ഇതോടെ താൽക്കാലിക ശമനമായിരിക്കുന്നു. ആരവല്ലിക്കുന്നുകളുടെ നിർവചനവുമായി ബന്ധപ്പെട്ടു നേരത്തേ പുറപ്പെടുവിച്ച ഉത്തരവിൽ അവ്യക്തതയുണ്ടായെന്ന കുറ്റസമ്മതത്തോടെയാണ് അതിന്റെ പ്രാബല്യം സുപ്രീം കോടതി ഇപ്പോൾ സ്റ്റേ ചെയ്തതെന്നതും ശ്രദ്ധേയമായി. പൊതുജനങ്ങളിൽ ഉടലെടുത്ത വിയോജിപ്പും വിമർശനവും ഈ അവ്യക്തതയുടെ തുടർച്ചയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

മനുഷ്യനും പരിസ്ഥിതിക്കും അഭിമാനത്തോടെയുള്ള ജീവനവും അതിജീവനവും ഉറപ്പാക്കുകയാണ് രണ്ട് ഉത്തരവുകളിലൂടെയും നീതിപീഠം. ഇപ്പോഴുണ്ടായ തിരുത്തലുകളിൽനിന്നു പാഠങ്ങൾ കണ്ടെടുക്കണമെന്ന മുന്നറിയിപ്പ് വ്യവസ്ഥിതി കാണാതെപോകാനും പാടില്ല. English Summary:
Supreme Court\“s Corrective Rulings: A Stern Warning to the Establishment
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160861