LHC0088 • Yesterday 11:47 • views 303
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയ വിട വാങ്ങുന്നത് ഏകാധിപത്യത്തിനെതിരെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ മായാത്ത മുദ്രകൾ ശേഷിപ്പിച്ചാണ്. പൊതുവേ ഉൾവലിഞ്ഞ ജീവിതം നയിച്ചിരുന്ന ഖാലിദ, ഭർത്താവ് സിയാവുർ റഹ്മാൻ പ്രസിഡന്റായിരിക്കെ 1981ൽ വധിക്കപ്പെട്ടതിനു ശേഷമാണ് പൊതുരംഗത്തെത്തിയത്. അനിശ്ചിതത്വവും അപകടങ്ങളും മാത്രം നിറഞ്ഞ ബംഗ്ലദേശ് രാഷ്ട്രീയത്തിൽ അവർ എങ്ങനെ നിലനിൽക്കുമെന്ന് അന്ന് ആളുകൾ സംശയിച്ചു. സ്വാതന്ത്ര്യസമര നായകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെയും മറ്റു നേതാക്കളുടെയും വധം, തുടർച്ചയായ പട്ടാള അട്ടിമറികൾ എന്നിങ്ങനെ ബംഗ്ലദേശ് രാഷ്ട്രീയത്തിൽ ചോരപ്പുഴയൊഴുകിയ ചരിത്രമേയുള്ളൂ.
- Also Read ഇന്ത്യാ വിരുദ്ധത മുതൽ പെൺവിദ്യാഭ്യാസം വരെ: ഇനി ഖാലിദ സിയ ഇല്ലാത്ത ബംഗ്ലദേശ്
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി)യുടെ നേതൃത്വം ഖാലിദ ഏറ്റെടുക്കുമ്പോൾ, സമാന്തരമായി മറ്റൊരു വനിതയുടെ രാഷ്ട്രീയപ്രവേശം കൂടി നടന്നു: മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീന പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി അവാമി ലീഗ് പാർട്ടിയുടെ നേതാവായി. അന്നു മുതൽ ഈ 2 വനിതകളും ബദ്ധശത്രുക്കളായി. ‘ബാറ്റിൽ ഓഫ് ദ് ടു ബീഗംസ്’ (രണ്ടു ബീഗങ്ങളുടെ യുദ്ധം) എന്ന പേരിൽ അറിയപ്പെട്ട ആ ശത്രുതയാണ് ബംഗ്ലദേശിന്റെ പിന്നീടുള്ള നാലു പതിറ്റാണ്ടുകാലത്തെ നിർവചിച്ചത്.
- Also Read ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു: സംസ്കാരം ബുധനാഴ്ച, ജയശങ്കർ പങ്കെടുക്കും
സിയാവുർ റഹ്മാന്റെ വധത്തിനു ശേഷം ഹുസൈൻ മുഹമ്മദ് ഇർഷാദിന്റെ കീഴിൽ മറ്റൊരു പട്ടാളഭരണത്തിലായായിരുന്നു ബംഗ്ലദേശ്. തിരഞ്ഞെടുപ്പു നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കണം എന്ന ആവശ്യവുമായി ബിഎൻപിയും അവാമി ലീഗും അന്ന് പ്രതിപക്ഷമായി നിലകൊണ്ടു. 1986 ൽ ഇർഷാദ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ബഹിഷ്കരിക്കാനായിരുന്നു പ്രധാന പാർട്ടികളുടെയെല്ലാം ആദ്യ തീരുമാനം. എന്നാൽ, അവാമി ലീഗും ബംഗ്ലദേശ് ജമാഅത്തെ ഇസ്‌ലാമിയും തീരുമാനം മാറ്റി തിരഞ്ഞെടുപ്പിനിറങ്ങി. അത് ആ പാർട്ടികളുടെ ആത്മഹത്യാപരമായ നീക്കമായി. അതിന്റെ ഗുണമുണ്ടായത് ഖാലിദയ്ക്കാണ്. രാഷ്ട്രീയത്തിൽ പുതുമുഖമായിട്ടും, തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഖാലിദ ഉറച്ചുനിന്നു. അതുവഴി, നിശ്ചയദാർഢ്യമുള്ള നേതാവ് എന്ന പ്രതിഛായ സൃഷ്ടിക്കാനായി. ജീവിതകാലം മുഴുവൻ ആ പ്രതിഛായ നിലനിന്നു. 1991ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
ഭരണഘടനാ പരിഷ്കാരം വേണമെന്നാവശ്യപ്പെട്ട് അവാമി ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചപ്പോഴും ഖാലിദ കുലുങ്ങിയില്ല. ഭരണത്തിൽ 5 വർഷം പൂർത്തിയാക്കിയ അവർ 1996ൽ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനോടു പക്ഷേ എതിർപ്പുകളുയർന്നു. വ്യാപകമായി പ്രക്ഷോഭങ്ങളുണ്ടായി. ഖാലിദയിലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ വിള്ളൽ വീണു. ഭരണവിരുദ്ധ വികാരം മുതലാക്കി അവാമി ലീഗ് ഭരണം പിടിച്ചു. പല്ലബ് ഭട്ടാചാര്യ
2008ലെ തിരഞ്ഞെടുപ്പിലും ബിഎൻപിക്കു പരാജയം രുചിക്കേണ്ടിവന്നു. അതിനുശേഷം മരണം വരെ അവർ പ്രതിപക്ഷത്തിരുന്നു. തിരഞ്ഞെടുപ്പു നടത്താനുള്ള നിഷ്പക്ഷ കെയർടേക്കർ സർക്കാർ സംവിധാനം ഹസീന നിർത്തലാക്കിയപ്പോൾ ബിഎൻപി അതിനായി പോരാട്ടം ആരംഭിച്ചു. അനാഥാലയ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2018ൽ ജയിലിലായത് ഖാലിദയ്ക്കു മറ്റൊരു രാഷ്ട്രീയ വെല്ലുവിളിയായിരുന്നു.
അവിചാരിത പ്രധാനമന്ത്രി
അവിഭക്ത ഇന്ത്യയിലെ ദിനജ്പുരിൽ തയിബയുടെയും ഇസ്കന്ദർ മജുംദാറിന്റെയും മകളായി 1946 ഓഗസ്റ്റ് 15ന് ആണ് ഖാലിദ ജനിച്ചത്. സൈനിക ഉദ്യോഗസ്ഥനായ സിയാവുർ റഹ്മാനുമായി 1960ൽ വിവാഹം. സിയാവുർ റഹ്മാൻ ബംഗ്ലദേശ് പ്രസിഡന്റായിരിക്കെ 1981 മേയ് 30ന് പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുമ്പോൾ ഖാലിദയ്ക്ക് 35 വയസ്സ്. അവിചാരിതമായിരുന്നു രാഷ്ട്രീയപ്രവേശം. 1982 ജനുവരിയിൽ ബിഎൻപി അംഗത്വമെടുത്ത ഖാലിദ 1984ൽ പാർട്ടി അധ്യക്ഷയായി. പട്ടാളഭരണകൂടം വീണശേഷം 1991ലെ തിരഞ്ഞെടുപ്പു ജയിച്ച് ആദ്യമായി പ്രധാനമന്ത്രിയായി. 1996ൽ 12 ദിവസത്തേക്കു വീണ്ടും പ്രധാനമന്ത്രിയായി. 2001ൽ ആണ് മൂന്നാം തവണ പ്രധാനമന്ത്രിയായത്. 2006ൽ അധികാരമൊഴിഞ്ഞു.
രാജ്യത്തിന്റെ വികസനത്തിലും ഇന്ത്യ–ബംഗ്ലദേശ് ബന്ധങ്ങൾക്കും ഖാലിദ സിയയുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
നരേന്ദ്ര മോദി, പ്രധാനമന്ത്രി
(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ദീർഘകാലം ധാക്കയിൽ പ്രവർത്തിച്ചിട്ടുണ്ട്) English Summary:
Khaleda Zia: Khaleda Zia, a prominent figure in Bangladesh\“s political history, leaves behind a legacy of unwavering opposition against authoritarianism. As the former Prime Minister and leader of the Bangladesh Nationalist Party, she significantly impacted the nation\“s development and India-Bangladesh relations. Her political career was marked by resilience and determination in the face of adversity. |
|