search

വിവിധ ഗൾഫ് രാജ്യങ്ങളിൽ വിവിധ പേരുകളിലും പ്രായത്തിലും ജീവിക്കുന്ന ‘വൃദ്ധൻ’; ‘മാറ്റിയോഷ്ക മോഡൽ’ പൊളിച്ച് കുവൈത്ത്

Chikheang Yesterday 11:45 views 503
  

    



കുവൈത്ത് സിറ്റി∙ ഒരാൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ വിവിധ പേരുകളിലും പ്രായത്തിലും ജീവിക്കുന്നതായി കുവൈത്തിൽ കണ്ടെത്തി. ഔദ്യോഗിക രേഖകളുടെ സൂക്ഷ്മ പരിശോധനകൾക്കിടയിൽ കുവൈത്തിനെ ഞെട്ടിച്ച ആൾമാറാട്ട നാടകം പുറത്തുവന്നത്. ആദ്യം ക്ലറിക്കൽ പിശക് എന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ പേര്, പ്രായം, വംശാവലി എന്നിവയിലെല്ലാം തിരിമറി നടന്നതായി കണ്ടെത്തിയിരിക്കുന്നു.

  • ആമസോൺ നദിയിൽ വീണ കുഞ്ഞിനെ പൊതിഞ്ഞ് പിരാനകൾ; കഴുത്തിന് മുറിവേറ്റ് ദാരുണാന്ത്യം US News
      

         
    •   
         
    •   
        
       
  • ‘ഇന്ത്യയിൽനിന്നുള്ള വമ്പൻ പിടികിട്ടാപ്പുള്ളികളാണ് ഞങ്ങൾ’: വീമ്പടിച്ച് ലളിത് മോദിയും മല്യയും; വിടില്ലെന്ന് ഇന്ത്യ Europe News
      

         
    •   
         
    •   
        
       


രേഖകൾ പ്രകാരം ഇയാൾക്ക് കുവൈത്തിൽ 90 വയസ്സും മറ്റൊരു ഗൾഫ് രാജ്യത്ത് 72 വയസ്സുമാണുള്ളത്. മാത്രമല്ല, കുവൈത്തിലുള്ള പേരും അതിർത്തിക്കപ്പുറത്തെ പേരും വ്യത്യസ്തമാണ്. ഈ വ്യക്തിക്ക് കുവൈത്തിൽ 13 ആൺമക്കളെയും പെൺമക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പൗരത്വ രേഖയുണ്ട്, എന്നാൽ അതേസമയം ഇയാൾ യഥാർഥ ദേശീയതയിൽ മറ്റൊരു ഗൾഫ് രാജ്യത്ത് താമസിച്ചു വരികയാണ്.

കുവൈത്തിലെ ഔദ്യോഗിക രേഖകളിൽ 1935 ആണ് ഇയാളുടെ ജനന വർഷം. എന്നാൽ മറ്റു ഗൾഫ് രേഖകളിൽ ഇത് 1953 എന്ന് തിരുത്തിയിരിക്കുന്നു. 1950ൽ ജനിച്ച മൂത്ത മകനെ ഫയലിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഈ തിരിമറി നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ജൈവശാസ്ത്രപരമായി പിതാവായി അവകാശപ്പെടുന്ന വ്യക്തിയേക്കാൾ മൂന്ന് വയസ്സ് മാത്രമാണ് മകന് വ്യത്യാസമുള്ളത്.

കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ഈ തട്ടിപ്പിന്റെ വ്യാപ്തിയാണ്. 1950ൽ ജനിച്ച മൂത്ത മകന്റെ ഗൾഫ് പേര് പിതാവിന്റെ പേരുമായി യോജിക്കുന്നില്ല. പകരം, പൗരത്വം നേരത്തെ റദ്ദാക്കപ്പെട്ട മറ്റൊരു വ്യക്തിയുടെ പേരുമായി ഈ മകന്റെ പേരിന് സാമ്യമുണ്ട്. ഡിഎൻഎ പരിശോധനയിൽ, 1950ൽ ജനിച്ച ഈ മകനും പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയും യഥാർഥത്തിൽ സഹോദരങ്ങളാണ് എന്ന് സ്ഥിരീകരിച്ചു.

ഇതിന് പുറമെ, 1935ൽ ജനിച്ചതായി രേഖകളിൽ പറയുന്ന വ്യക്തിയുടെ മറ്റു അഞ്ച് സഹോദരങ്ങളെയും ചോദ്യം ചെയ്തപ്പോൾ, ഈ 90കാരൻ സഹോദരനല്ലെന്ന് അവർ സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിൽ ഈ അഞ്ച് പേർ തമ്മിൽ യഥാർത്ഥ സഹോദരബന്ധമുണ്ടെന്നും എന്നാൽ 90കാരനുമായി ബന്ധമില്ലെന്നും തെളിഞ്ഞു.

ഈ പ്രാഥമിക ഫയലിൽ കുട്ടികളും പേരക്കുട്ടികളും ഉൾപ്പെടെ 179 ആശ്രിതരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ മൂത്ത മകന് മാത്രം 118 ആശ്രിതരുണ്ട്. തട്ടിപ്പിന്റെ ഈ രീതിയെ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത് മാറ്റിയോഷ്ക മോഡൽ എന്നാണ്. നിയമവിരുദ്ധമായ പൗരത്വം നേടാൻ വേണ്ടി വ്യാജരേഖകൾക്കുള്ളിൽ മറ്റൊരു വ്യാജരേഖ ഉപയോഗിച്ച് കെട്ടിച്ചമച്ച ഐഡന്റിറ്റികളുടെ വലിയ ശൃംഖല സൃഷ്ടിക്കുകയാണ് ഇത്തരം തട്ടിപ്പിൽ ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. English Summary:
Citizenship fraud in Kuwait is exposed after a man was found living under different identities and ages across multiple Gulf countries. Investigations revealed discrepancies in his documents, including name, age, and ancestry. The fraud included falsified birth years and familial relationships to secure citizenship for dependents.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161107