ന്യൂയോർക്ക്∙ ക്രിസ്മസ് ദിനത്തിൽ ന്യൂയോർക്കിലെ ലോങ് ഐലൻഡിലുണ്ടായ അക്രമണത്തിൽ 23 വയസ്സുകാരൻ കൊല്ലപ്പെട്ടു. വെസ്റ്റ് ബാബിലോൺ സ്വദേശിയായ എഡീഡ്സൺ സിൻ എന്ന സിവിഎസ് ഫാർമസി ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 6.50ടെ ലിൻഡൻഹർസ്റ്റിലെ ഈസ്റ്റ് മോണ്ടോക്ക് ഹൈവേയിലുള്ള സിവിഎസ് സ്ഥാപനത്തിലാണ് സംഭവം നടന്നത്.
മകളുടെ വളകാപ്പ് ചടങ്ങിലും \“വിധവ\“ എന്ന ലേബലിൽ മാറിനിൽക്കേണ്ടി വന്നു, ചേർത്തുപിടിച്ചത് യുഎഇ; സമൂഹം കൽപ്പിച്ചുതന്ന \“കുലസ്ത്രീ\“ പട്ടം ഇനി വേണ്ട Gulf News
കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത് മലയാളി അക്കൗണ്ടന്റ്; മരണം ഭാര്യയുടെയും അച്ഛന്റെയും കൺമുന്നിൽ US News
ഫാർമസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ അക്രമി എഡീഡ്സണെ കുത്തുകയായിരുന്നു. നെഞ്ചിന് മാരകമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്മസ് ദിനത്തിൽ ജോലിയിൽ നിന്ന് അവധിയായിരുന്ന എഡീഡ്സൺ, മറ്റൊരു സഹപ്രവർത്തകന് പകരം അവസാന നിമിഷം ഷിഫ്റ്റ് ഏറ്റെടുത്താണ് അന്ന് ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 10 മാസമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
40 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ സിവിഎസ് അധികൃതർ വൈകിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി പൊലീസ് കമ്മീഷണർ കെവിൻ കാറ്റലീന കുറ്റപ്പെടുത്തി. English Summary:
New York CVS employee Edidson Sin was tragically murdered on Christmas Day in Long Island. Police are investigating the stabbing that occurred at the CVS pharmacy in Lindenhurst, and are seeking information from the public to apprehend the suspect.