search

എതിരാളികൾ ഹാജരുണ്ടോ? മറുപടി മൗനം..; ജബ്ബാർ ഹാജിയും സ്മിജിയും മലപ്പുറത്തിന്റെ തലപ്പത്ത്

Chikheang Yesterday 11:45 views 602
  



മലപ്പുറം∙‘എതിരായി ആരെങ്കിലും നാമനിർദേശം ചെയ്യുന്നുണ്ടോ’... മലപ്പുറം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾക്കിടെ യുഡിഎഫ് സ്ഥാനാർഥികളെ നാമനിർദേശം ചെയ്തയുടൻ വരണാധികാരിയായ കലക്ടർ ചട്ടപ്രകാരം ചോദിച്ചു. മറുപടി മൗനം.. അങ്ങനെ പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി പി.എ.ജബ്ബാർ ഹാജിയും വൈസ് പ്രസിഡന്റായി എ.പി.സ്മിജിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗ് അംഗങ്ങളാണ് ഇരുവരും.  33 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എല്ലായിടത്തും യുഡിഎഫ് ആണ് വിജയിച്ചത്.

‌മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷമില്ലാതെ ഭരണം. ജബ്ബാർ ഹാജിക്ക് രാവിലെ കലക്ടർ വി.ആർ.വിനോദും സ്മിജിക്ക് ഉച്ചയ്ക്കു ശേഷം ജബ്ബാർ ഹാജിയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗമായ ജബ്ബാർ ഹാജി അരീക്കോട് ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. അന്തരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മകളായ സ്മിജി താനാളൂരിൽ നിന്നാണ് ജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വനിതാ സംവരണമായിരുന്നെങ്കിലും എസ്‌സി സംവരണ ഡിവിഷനിൽ നിന്ന് ജയിച്ച അംഗത്തെ ലീഗ് പ്രഖ്യാപിച്ചത് രാഷ്ട്രീയ ചർച്ചയായിരുന്നു. English Summary:
Malappuram District Panchayat Election results in a UDF victory, electing P.A. Jabbar Haji and A.P. Smiji unopposed. This marks the first time in the panchayat\“s history that it has no opposition, highlighting a significant shift in local politics.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160990