LHC0088 • Yesterday 11:45 • views 120
താമരശ്ശേരി(കോഴിക്കോട്) ∙ അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്‌സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല. മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ചുരത്തിൽ ശനിയാഴ്ചയും വാഹന തിരക്ക് കൂടുതലായിരുന്നു. ഒന്നാം വളവ് മുതൽ തകരപ്പാടി വരെ ഗതാഗത തടസ്സം നേരിട്ടു. English Summary:
Thamarassery Churam Traffic restrictions are in place due to holiday season congestion. Multi-axle vehicles are banned during the daytime to ease traffic flow, and these restrictions will continue until further notice. |
|