ധാക്ക ∙ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനായ താരിഖ് റഹ്മാൻ നീണ്ട 17 വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. ഭാര്യ സുബൈദ റഹ്മാന്‍, മകൾ സൈമ റഹ്മാൻ, വളർത്തുപൂച്ചയായ സീബു എന്നിവർക്കൊപ്പമാണ് യുകെയിൽനിന്ന് തിരിച്ചെത്തിയത്. താരിഖിന്റെ അമ്മയും പാർട്ടി അധ്യക്ഷയുമായ മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഫെബ്രുവരിയിലേക്കു നിശ്ചയിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പിൽ താരിഖ് പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നു കരുതുന്നു.
Also Read അമ്മയെ കാണണം, രാജ്യം ഭരിക്കണം; 17 വർഷത്തിന് ശേഷം താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക്, രാജ്യം ജാഗ്രതയിൽ
നൂറുകണക്കിനു പാർട്ടി പ്രവർത്തകരും നേതാക്കളും താരിഖിനെ സ്വീകരിക്കാനെത്തി. റോഡിലൂടെ സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഏർപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. താരിഖ് നാട്ടിലെത്തുന്നതു പ്രമാണിച്ച് അതീവസുരക്ഷയാണ് ഒരുക്കിയിരുന്നത്. രഹസ്യമായും പരസ്യമായും സാധ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചതായി ധാക്ക മെട്രോപ്പൊലിറ്റൻ പൊലീസിലെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി നസറുൽ ഇസ്‌ലാം പറഞ്ഞു. താരിഖിന്റെ പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാനാണ് ബിഎൻപി സ്ഥാപിച്ചത്.
Also Read ‘ക്രിസ്മസ് സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’; ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി
താരിഖ് വന്നിറങ്ങിയ ഹസ്രത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വൈകുന്നേരം മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബംഗ്ലദേശ് പ്രസിഡന്റായിരിക്കെ 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെടുകയായിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലദേശിൽ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ ബിഎൻപി മുഖ്യ പാർട്ടിയായി മാറുമ്പോഴാണ് താരിഖിന്റെ തിരിച്ചുവരവ്.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
English Summary:
Tarique Rahman in Bangladesh: Tarique Rahman\“s return marks a significant development in Bangladesh politics. He arrives after 17 years of exile, amidst heightened security and anticipation for the upcoming elections. His return could reshape the political landscape.