search

10 ലക്ഷം വരെയുള്ള ചികിത്സ തീർത്തും സൗജന്യം, വരുമാന പരിധിയില്ല; പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

cy520520 Yesterday 11:44 views 880
  



ചണ്ഡീഗഡ്∙ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ ചിലവുള്ള ചികിത്സ സൗജന്യമാക്കി പഞ്ചാബിലെ എഎപി സർക്കാർ. മുഖ്യമന്ത്രി സേഹത്ത് യോജന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.  

  • Also Read മഹാവിഷ്ണു ശിൽപം എന്തിനു തകർത്തു? ഇന്ത്യയുടെ ആശങ്കയ്ക്ക് വിശദീകരണവുമായി തായ്‌ലൻഡ്   


എല്ലാ ജനങ്ങൾക്കും സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കും. പ്രധാന അസുഖങ്ങൾ, ക്രിട്ടിക്കൽ കെയർ, ശസ്ത്രക്രിയകൾ, ജീവൻരക്ഷാ ചികിത്സകൾ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരും. എല്ലാ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. പണം നൽകേണ്ടതില്ലാത്ത കാഷ്​ലെസ് ചികിത്സാ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

  • Also Read രാത്രി കൊടുംതണുപ്പ്, ഉച്ചയ്ക്ക് കൊടുംചൂട്: ദക്ഷിണേന്ത്യയി‍ൽ ഇത് അസാധാരണം, മൂന്നാറിനും മുന്നറിയിപ്പ്; കേരളം കണ്ടോ അപകടസൂചന?   


വരുമാന പരിധിയില്ലാതെ പഞ്ചാബിലെ മുഴുവൻ കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള ചിലവുകൾ, ആശുപത്രി വിട്ട ശേഷമുള്ള ചിലവുകൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ വരും.  
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Punjab Announces Free Healthcare for All Families: Punjab Free Healthcare scheme provides free treatment up to 10 lakh rupees for all families in the state. Chief Minister Bhagwant Mann announced that the scheme will be implemented from January, ensuring quality healthcare access for all residents without financial burden.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156636