search

സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

deltin33 Yesterday 11:44 views 291
  



ഗുവാഹട്ടി∙ അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവർത്തകർ തീവച്ച് നശിപ്പിച്ചിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.

  • Also Read രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു   


  • Also Read ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ   


സ്കൂളിലെ മറ്റ് നിരവധി വസ്തുക്കളും അക്രമികൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതികൾ ‘ജയ് ശ്രീറാം’ വിളികളോടെ എത്തിയാണ് ആക്രമണം നടത്തിയത്. ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കരുതെന്ന് സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തി. ക്രിസ്മസുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്ന കടകളിലെത്തിയും സംഘം ഭീഷണിപ്പെടുത്തുകയും വസ്തുക്കൾ കത്തിക്കുകയും ചെയ്തിരുന്നു.  English Summary:
Bajrang Dal and VHP Activists Arrested for Assam School Attack: Assam Christmas attack sees arrests after Bajrang Dal and VHP members vandalized a school\“s Christmas decorations in Nalbari district. The arrested individuals are accused of destroying property and threatening school officials organizing Christmas celebrations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210