search

ജയിലിലെ കൈക്കൂലി: ആരോപണവുമായി മുൻ ഡിഐജി; കൈക്കൂലി വാങ്ങാൻ ജയിൽമേധാവി തന്നെ സൗകര്യമൊരുക്കി

deltin33 The day before yesterday 11:44 views 259
  



തിരുവനന്തപുരം∙ ജയിൽ മേധാവി എ‍ഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിഐജി പി.അജയകുമാർ രംഗത്ത്. ജയിലിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും പരോൾ നൽകാനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായ  ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാറിനു വഴിവിട്ട് പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയത് ഉപാധ്യായ ആണെന്ന് അദ്ദേഹം ആരോപിച്ചു. ഉപാധ്യായ ഫയലുകൾ നോക്കില്ല.

  • Also Read ശിക്ഷ 20 വർഷം കഠിന തടവ്, ജയിലിൽ നിന്ന് മത്സരിച്ചു; സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ   


ജയിൽ മേധാവിയുടെ അധികാരം അദ്ദേഹം വിനോദ്കുമാറിനെ ഏൽപിച്ചു. ലക്ഷങ്ങൾ സമ്പാദിക്കാൻ വിനോദ്കുമാറിനു സൗകര്യമൊരുക്കി. അതിന്റെ പങ്ക് ഉപാധ്യായയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണു തന്റെ വിശ്വാസം. ജയിൽ വകുപ്പിനു കീഴിലെ അറുപതിൽ താഴെയുള്ള സ്ഥാപനങ്ങളിൽ പകുതിയിടത്തു പോലും കഴിഞ്ഞ 3 വർഷത്തിനിടെ അദ്ദേഹം സന്ദർശിച്ചില്ല. വിനോദ്കുമാറിന്റെ അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ കുറ്റപ്പെടുത്തി.  

  • Also Read സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്രമണം സെല്ലിൽ തിരികെ കയറാൻ ആവശ്യപ്പെട്ടതിന്   


ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരിൽ നിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് വിനോദ്കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് ഒരാഴ്ചയ്ക്കു ശേഷം, കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. തനിക്കെതിരെ അജയകുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബൽറാം കുമാർ ഉപാധ്യായ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വിനോദ്കുമാറിനെ സസ്പെൻഡ് ചെയ്ത സാഹചര്യം മുതലെടുത്ത് തന്നെ ആക്രമിക്കുകയാണ്.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രതികാരബുദ്ധിയോടെയാണ് അജയകുമാർ പരാമർശങ്ങൾ നടത്തുന്നത്. വ്യവസായിയായ ബോബി ചെമ്മണൂരിനു ജയിലിൽ സൗകര്യമൊരുക്കിയതിന് അജയകുമാറിനെ മുൻപ് സസ്പെൻഡ് ചെയ്തതും ഉപാധ്യായ ചൂണ്ടിക്കാട്ടി. ഈ വിഷയം ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി അന്വേഷിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിൽ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. സേവനകാലം മുഴുവൻ ഉത്തരവാദിത്ത രഹിതമായ സമീപനം അജയകുമാർ സ്വീകരിച്ചതിന്റെയും തടവുകാരുടെ വാഹനങ്ങളും ഹോട്ടലുകളും അനധികൃതമായി ഉപയോഗിച്ചതിന്റെയും പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഉപാധ്യായ പറഞ്ഞു.  English Summary:
Kerala Jail Scandal: Jail bribery case in Kerala involves serious allegations against ADGP Balram Kumar Upadhyay. Former DIG P. Ajayakumar accuses Upadhyay of facilitating bribery for prisoner amenities and parole through suspended DIG M.K. Vinodkumar, further igniting a major controversy in the Kerala prison system.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470989