തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയുടെ വിശദ പരിശോധനയിലേക്കും തിരുത്തൽ നടപടികളിലേക്കും സിപിഎമ്മും സിപിഐയും കടക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും മറ്റന്നാളുമായും ചേരും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങൾ 29നും സംസ്ഥാന കൗൺസിൽ 30നും തിരിച്ചടി വിലയിരുത്തും.
- Also Read ശിക്ഷ 20 വർഷം കഠിന തടവ്, ജയിലിൽ നിന്ന് മത്സരിച്ചു; സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ
2 പാർട്ടികളുടെയും സെക്രട്ടേറിയറ്റ് യോഗങ്ങൾ നേരത്തേ പ്രാഥമിക വിലയിരുത്തൽ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായി ജില്ലാ കമ്മിറ്റികൾ ചേർന്ന് തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സംസ്ഥാന നേതൃത്വങ്ങൾക്കു കൈമാറിയിട്ടുണ്ട്. അതു ക്രോഡീകരിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സിപിഎം സംസ്ഥാന കമ്മിറ്റിയും സിപിഐ സംസ്ഥാന കൗൺസിലും തിരിച്ചടിയുടെ കാരണങ്ങളിൽ എത്തിച്ചേരുക. തോൽവിയുടെ കാരണങ്ങളായി സിപിഐ നേതൃത്വം ചൂണ്ടിക്കാണിച്ചതിനെ അംഗീകരിക്കുന്ന സമീപനമല്ല സിപിഎമ്മിൽ നിന്നുണ്ടായത്. അന്തിമ വിശകലനത്തിലും ഈ ഭിന്നത തുടരുമോ എന്നത് ഉറ്റുനോക്കപ്പെടും.
- Also Read രൂപവും ഭാവവും മാറിയ രാഹുൽ, കളംപിടിക്കുമോ വിജയ്? വികസനങ്ങളിലെ നയംമാറ്റം, തദ്ദേശത്തിൽ സിപിഎമ്മിന് പാളിയതെവിടെ? ഇതാ ചർച്ചയായ രാഷ്ട്രീയ വാർത്തകൾ...
സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന സിപിഎമ്മിന്റെ പ്രാഥമിക നിലപാട് വിശദ ചർച്ചകൾക്കു ശേഷവും അതേപടി തുടരുമോ എന്നതും ആകാംക്ഷ ഉയർത്തും. സംസ്ഥാന നേതൃയോഗം എത്തിച്ചേരുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിലും ജില്ലകളിലും താഴേക്കും സംഘടനാപരവും രാഷ്ട്രീയവുമായ തിരുത്തൽ നടപടികളിലേക്ക് പാർട്ടികൾ കടക്കും. സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിൽ നടന്ന ചർച്ചകൾ ചിലയിടത്ത് നേതാക്കളും ആ കമ്മിറ്റികളിൽ ഉള്ളവരും തമ്മിലെ ഉരസലുകളായി മാറിയിരുന്നു. പാർട്ടിക്കകത്തെ ഭിന്നതകൾ ഇങ്ങനെ മറ നീക്കാൻ തുടങ്ങിയതോടെ അച്ചടക്ക നടപടികൾക്കുള്ള സാധ്യതകളുമേറി.
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
ശബരിമല സ്വർണക്കവർച്ച ചിലയിടത്ത് തോൽവിക്കു കാരണമായിക്കാണാം എന്ന് നേതൃയോഗങ്ങൾക്കു മുൻപു തന്നെ തുറന്നു പറയാൻ മുഖ്യമന്ത്രി തയാറായത് ജില്ലകളിലടക്കം ഉയർന്ന വിമർശനങ്ങൾ കണക്കിലെടുത്താണ്. 2019 ൽ യുവതീപ്രവേശത്തിനു വേണ്ടി ഒന്നാം പിണറായി സർക്കാർ സ്വീകരിച്ച നടപടികൾ വിശ്വാസികളുടെ കനത്ത രോഷത്തിനു കാരണമായിട്ടും ‘ശബരിമല’ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണമായി കാണാനോ സമ്മതിക്കാനോ പിണറായി തയാറായിരുന്നില്ല. 2019 ലെയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും തോൽവിയുടെ പ്രധാന കാരണമായി പാർട്ടി കണ്ടത് കേന്ദ്രത്തിലെ ബിജെപിക്കെതിരെ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങൾക്കുള്ള എതിർപ്പ് കോൺഗ്രസിനും യുഡിഎഫിനും ഗുണകരമായി വന്നു എന്നതായിരുന്നു. ദേശീയ രാഷ്ട്രീയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന ആ വിലയിരുത്തൽ തൊട്ടടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചതോടെ സാധൂകരിക്കപ്പെടുകയും ചെയ്തു.
- Also Read ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; പരാതിയുമായി സിപിഎം, മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെണിയാകുമോ?
എന്നാൽ, ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്കു ശേഷം തദ്ദേശത്തിലൂടെ അങ്ങനെ ആശ്വാസം കണ്ടെത്താൻ സിപിഎമ്മിന് സാധിച്ചില്ല. സംസ്ഥാനത്തെ രാഷ്ട്രീയ ഘടകങ്ങൾ മുന്നണിക്കു ദോഷകരമായെന്ന് ഇതു വ്യക്തമാക്കുന്നു. നവംബറിലെ വൻ ക്ഷേമ ആനുകൂല്യ പ്രഖ്യാപനങ്ങൾ പോലും തകർച്ചയുടെ ആക്കം കുറയ്ക്കാൻ സഹായിച്ചില്ല. ഈ സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം തൊട്ട് പ്രചാരണം വരെയുള്ള കാര്യങ്ങളിലെ പിഴവുകളെക്കുറിച്ച് നേതൃത്വത്തിന് ഗൗരവത്തിൽ പരിശോധിക്കേണ്ടി വരും. തുടർഭരണം പാർട്ടിയിലും ഭരണ സംവിധാനത്തിലും ഉണ്ടാക്കിയ ദുഷിപ്പും മന്ത്രിസഭയുടെ പ്രവർത്തനത്തിലെ ദൗർബല്യങ്ങളും ന്യൂനപക്ഷ– ഭൂരിപക്ഷ വിഭാഗങ്ങളിൽ ഉണ്ടായ അകൽച്ചയും ചർച്ചകളിൽ കാര്യമായി ഉയർന്നേക്കാം. English Summary:
Kerala Local Body Election Results: CPM and CPI are undergoing detailed reviews and corrective measures following the unexpected defeat in the local body elections. The state-level meetings of the parties will identify the reasons for the loss and implement organizational and political corrections. |