search

‘അതൊരു ചതിയുടെ കഥയാണ്’, 2010ൽ മേയർ പദവി നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ; ഇപ്പോൾ മേയറെ കണ്ടെത്താൻ ചുമതല

deltin33 Yesterday 11:44 views 411
  



കൊച്ചി ∙ കോർപറേഷൻ മേയർ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കൗൺസിലർ ദീപ്തി മേരി വർഗീസിന്റെ പ്രതിഷേധം അവസാനിച്ചിട്ടില്ല. ദീപ്തിയെ ഒഴിവാക്കിയതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മുറുകുമ്പോൾ മിക്കവരുടെയും ഓര്‍മയിൽ വരുന്നത് 2010ലെ കോർപറേഷൻ തിരഞ്ഞെടുപ്പാണ്.  

അന്ന് കപ്പിനും ചുണ്ടിനുമിടയിൽ മേയർ പദവി നഷ്ടപ്പെട്ടത് മുതിർന്ന നേതാവും അന്ന് കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന എൻ.വേണുഗോപാലിന്. വർഷങ്ങൾക്കു ശേഷം പുതിയ മേയറെ കണ്ടെത്താന്‍ കൗൺസിലര്‍മാരിൽനിന്ന് അഭിപ്രായം തേടിയ മൂന്നംഗങ്ങളിൽ ഒരാള്‍ വേണുഗോപാലാണെന്നതും കൗതുകം. യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമാണ് മറ്റു രണ്ടു പേർ.

  • Also Read രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ എന്താണ് സംഭവിച്ചത്?   


2010 ലെ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായിരുന്നു എറണാകുളം ജില്ല. കെ.കരുണാകരന്റെ വിശ്വസ്തൻ എന്ന നിലയിൽ എൻ.വേണുഗോപാൽ ശക്തനായിരുന്ന സമയം. സ്ഥാനാർഥി നിർണയത്തിലടക്കം വേണുഗോപാലിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. 72 ഡിവിഷനുകളായിരുന്നു അന്ന് കൊച്ചി കോർപറേഷനിൽ. ഇതിൽ 48 ഡിവിഷനുകളിലും വിജയിച്ച് കോൺഗ്രസ് കോര്‍പറേഷൻ തൂത്തുവാരി. പിന്നാലെ മേയറെ തിരഞ്ഞെടുക്കണം.  
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തൊട്ടുമുൻപത്തെ കൗൺസിലിൽ പ്രതിപക്ഷ നേതാവായിരുന്നു മുതിർന്ന നേതാവ് എ.ബി.സാബു പരാജയപ്പെട്ടതോടെ വേണുഗോപാലിനു തന്നെയായിരുന്നു സാധ്യതകൾ. ഐലൻഡ് നോർത്ത് ഡിവിഷനിൽ 14 വോട്ടുകൾക്കായിരുന്നു സാബുവിന്റെ പരാജയം. വേണുഗോപാൽ സ്വതന്ത്രനെ നിർത്തി തന്നെ തോൽപിച്ചുവെന്ന് ആരോപിച്ച് സാബു രംഗത്തെത്തിയെങ്കിലും വേണുഗോപാലിനു തന്നെയായിരുന്നു മേയർ പദവിയിലേക്ക് സാധ്യത. എന്നാൽ ഇതിനിടെയാണ് എ വിഭാഗത്തിൽ നിന്ന് താരതമ്യേന ജൂണിയറായ ടോണി ചമ്മണിയുടെ പേരും ഉയർന്നത്.

  • Also Read അമ്മാവന്റെ മരണം രാഷ്ട്രീയത്തിലെത്തിച്ചു; പുതുനിയോഗം അപ്രതീക്ഷിതമെന്നു ആശാ നാഥ്   


ഇതോടെ, പാർട്ടിക്കുള്ളിൽ സമ്മർദ്ദമേറി. ഒടുവിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ യോഗം ചേരാൻ തീരുമാനമായി. തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് എൻ.വേണുഗോപാലിന്  ആത്മവിശ്വാസമുണ്ടായിരുന്നു. വോട്ടെടുപ്പിന്റെ അന്ന് രാവിലെ, തന്നെ അനുകൂലിക്കുന്നവരെ വേണുഗോപാൽ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചു. വിജയിച്ച കൗണ്‍സിലർമാരിൽ പകുതി പേർക്ക് പുറമെ 2 പേർ കൂടി പ്രഭാത ഭക്ഷണത്തിനെത്തി. വേണുഗോപാലിന് ഭൂരിപക്ഷം ഉറപ്പായി. അങ്ങനെ വോട്ടെടുപ്പ് നടക്കുന്ന അധ്യാപക ഭവനിലേക്ക് വേണുഗോപാലും പ്രഭാത ഭക്ഷണത്തിനെത്തിയ കൗൺസിലർമാരും കാൽനടയായി എത്തി. വോട്ടെടുപ്പ് ആരംഭിച്ചു. ഫലം വന്നപ്പോൾ എ ഗ്രൂപ്പിലെ ടോണി ചമ്മിണി മേയർ. വേണുഗോപാലിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ച കൗൺസിർമാരിൽ 2 പേർ ടോണി ചമ്മണിക്ക് വോട്ടു ചെയ്തു.

‘അതൊരു ചതിയുടെ കഥയാണ്’, കൊച്ചിയിലെ അക്കാലത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാൾ അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തത് ഇങ്ങനെയാണ്. അന്ന് വേണുഗോപാലിനൊപ്പം ഉറച്ചു നിന്ന കൗൺസിലറായിരുന്നു ഇപ്പോഴത്തെ നിയുക്ത മേയർ‍ വി.കെ.മിനിമോൾ. എ ഗ്രൂപ്പും, അന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായിരുന്ന കെ.വി.തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഐ ഗ്രൂപ്പുകാരും ചേർന്ന് വേണുഗോപാലിനെ തറപറ്റിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

  • Also Read ‘ഇടിത്തീയായ’ മൂന്ന് തോൽവികൾ; ‘കോഴിക്കോടൻ ജയവഴി’ ഇങ്ങനെ: ആ 3 നേതാക്കളോട് ഒരൊറ്റ ആഗ്രഹം പറഞ്ഞ് ലീഗ്   


2020ലും വേണുഗോപാലിന്റെ ‘തലവര’ നേരിയ തോതിൽ മാറിപ്പോയി. ആ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ വേണുഗോപാൽ മേയർ ആകും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ എൻഡിഎ സ്ഥാനാർഥിയോട് ഒരു വോട്ടിന് വേണുഗോപാൽ പരാജയപ്പെട്ടു. അതും 2010ൽ വേണുഗോപാൽ കാലുവാരിയെന്ന് എ.ബി.സാബു ആരോപിച്ച ഐലൻഡ് നോർത്ത് ഡിവിഷനിലും. സാബു 2021ല്‍ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. ഇത്തവണ വൈറ്റില ഡിവിഷനിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയും മുന്‍ സിപിഎം നേതാവുമായ  വി.പി.ചന്ദ്രനോട്  പരാജയപ്പെട്ടു.

2010ലെ മേയർ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അവിടെയും അവസാനിച്ചില്ല. എറണാകുളം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റായി കെപിസിപി സെക്രട്ടറി എ.ബി.അബ്ദുൽ മുത്തലിബ് തിരഞ്ഞെടുക്കപ്പെടും എന്നായിരുന്നു  ധാരണ. എന്നാൽ മേയർ തിരഞ്ഞെടുപ്പ് ഫലം അടിമുടി മാറിയതോടെ ഭാഗ്യം വഴിമാറിയത് അബ്ദുൽ മുത്തലിബിന്റേത്. മേയർ സ്ഥാനം എ ഗ്രൂപ്പ് കൊണ്ടുപോയ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന്. അന്ന് നറുക്കു വീണത് ജില്ലാ പഞ്ചായത്തംഗം എൽദോസ് കുന്നപ്പിള്ളിക്ക്. എൽദോസ് കുന്നപ്പിള്ളി പിന്നീട് നിയസമഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായി. English Summary:
The Betrayal Story: Kochi Mayor election recounts the political events surrounding the 2010 mayoral election in Kochi. The article discusses the alleged betrayal and power struggles within the Congress party that led to unexpected outcomes and shifts in leadership.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470432