തിരുവനന്തപുരം∙ മേയർ സ്ഥാനാർഥിയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വി.വി.രാജേഷ്. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യമുണ്ട്. ഇത് സാധാരണക്കാരുടെ വിജയമാണ്, കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതീക്ഷയും സാധ്യതയും ഇല്ലാതിരുന്ന കാലത്ത് പ്രവർത്തനം ആരംഭിച്ച ആയിരക്കണക്കിനു നേതാക്കളുണ്ട്. അവരുടെ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം.
Also Read ആർ.ശ്രീലേഖയുടെ പേരില്ല; വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി, ആശാ നാഥ് ഡപ്യൂട്ടി മേയറാകും
ആയിരക്കണക്കിനു പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടർന്ന് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ബിജെപിക്ക് അർഹതപ്പെട്ടതാണ് തിരുവനന്തപുരത്തെ കോർപറേഷൻ ഭരണം. അവിടെ വ്യക്തികൾക്കു സ്ഥാനമില്ല. 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി വികസന പദ്ധതികൾ പ്രഖ്യാപിക്കും.
Also Read \“ഇത് വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യം, മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല\“; നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനത്തിൽ രാജീവ് ചന്ദ്രശേഖർ
ഒളിംപിക്‌സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുൾപ്പെടെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു. തെരുവ് നായകളെ കൂട്ടിലടയ്ക്കണം എന്നതാണ് ആദ്യം മനസ്സിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വർഷം അഴിമതിക്കെതിരായ പോരാട്ടം ഭരണത്തിലെത്താൻ സഹായിച്ചു. ശക്തമായ പ്രതിപക്ഷമുള്ളതിനെ സന്തോഷത്തോടെയാണ് കാണുന്നത്. തിരുത്തൽ ശക്തിയായി പ്രതിപക്ഷമുള്ളപ്പോഴാണ് ആരോഗ്യപരമായ സംവാദങ്ങൾ ഉണ്ടാവുന്നത്.
Also Read ‘ഇടിത്തീയായ’ മൂന്ന് തോൽവികൾ; ‘കോഴിക്കോടൻ ജയവഴി’ ഇങ്ങനെ: ആ 3 നേതാക്കളോട് ഒരൊറ്റ ആഗ്രഹം പറഞ്ഞ് ലീഗ്
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
ഇതും ആവേശം നൽകുന്നതാണ്. ഒട്ടേറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും തനിക്കുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു. മേയർ സ്ഥാനത്തേക്ക് ഒട്ടേറെ കൗൺസിലർമാരുടെ പേരുകൾ ചർച്ച ചെയ്തിരുന്നു. തന്റെ പേരും അതിലൊന്നായിരുന്നു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആർ. ശ്രീലേഖ ഒരുപാട് അനുഭവ സമ്പത്തുള്ള വ്യക്തിയാണെന്നും വി.വി. രാജേഷ് പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Adv.VV. Rajesh എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
VV Rajesh Response after nominated as Mayor candidate of Thiruvananthapuram Corporation: He sees this as a victory for the common people and promises to safeguard their interests, prioritizing development initiatives inspired by Prime Minister Narendra Modi.